Skip to main content

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് കേരളത്തിലെ കൊൺഗ്രസ് ഘടകവും ലീഗും ഒരുപോലെ പറയുമ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ആർഎസ്എസായിരിക്കും

കോൺഗ്രസ്‌ - ലീഗ്‌ - വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി – ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സിപിഐ എം ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹിയിൽ ഏതോ മുസ്ലീം സംഘടനകൾ ആർഎസ്‌എസുമായി ചർച്ച നടത്തിയതിന്‌ ഞങ്ങൾക്ക്‌ എന്തുകാര്യം എന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രതികരണം ചർച്ച നടത്തിയതിന്‌ ഗുഡ്‌സർട്ടിഫിക്കറ്റ്‌ നൽകലാണ്.

ന്യൂനപക്ഷങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കണമെന്നും ഉന്മൂലനം ചെയ്യണമെന്നും പറയുന്ന സംഘടനയുമായി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തുന്നതിൽ എന്ത്‌ കുഴപ്പമാണുള്ളത്‌ എന്നാണ്‌ വിഡി സതിശൻ ചോദിക്കുന്നതിന്റെ അർഥം. കെപിസിസിയുടെ മൃദു ഹിന്ദുത്വ സമീപനമാണ്‌ ഇതിലുടെ ഒരിക്കൽകൂടി വ്യക്തമാകുന്നത്‌. ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള അനാവശ്യവിവാദം ആണിതെന്നാണ്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി പറയുന്നത്‌. അതായത്‌ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്‌. കേരളത്തിലെ കൊൺഗ്രസ്‌ ഘടകവും ലീഗും ഒരുപോലെ ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന്‌ പറയുമ്പോൾ ഏറ്റവും കുടുതൽ ആഹ്‌ളാദിക്കുന്നത്‌ ആർഎസ്‌എസായിരിക്കും. രാഷ്ട്രപിതാവിനെ വധിച്ച, ബാബ്‌റിമസ്‌ജിദ്‌ തകർത്ത പ്രത്യയശാസ്‌ത്രം മുന്നോട്ടുവെച്ച സംഘടനക്ക്‌ കേരളത്തിൽ രാഷ്ട്രീയ സാധുത നൽകുകയാണ്‌ ഇരുവരും. ഇതിലെ അപകടം തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ കഴിയും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.