Skip to main content

ഹിൽ ഇന്ത്യ അടച്ചിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആർഎസ്എസ് ഇടപെടൽ ഇക്കാര്യത്തിൽ കോൺഗ്രസും ബിജെപിയും നിലപാട് വ്യക്തമാക്കണം

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്‌ടിസൈഡ്‌സ് ലിമിറ്റഡിന്റെ (എച്ച്‌ഐഎൽ-ഹിൽ ഇന്ത്യ) കേരള, പഞ്ചാബ്‌ യൂണിറ്റുകൾ അടച്ചിടാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹാം. കേരളത്തിലും പഞ്ചാബിലും മാത്രമാണ്‌ യൂണിറ്റ്‌ അടച്ചിടാനുള്ള തീരുമാനമുള്ളത്‌. മഹാരാഷ്‌ട്രയിലേത്‌ തുടരും. ഇത്‌ ആർഎസ്‌എസിന്റെ ഇടപെടലാണ്‌. കേരളത്തിലും പഞ്ചാബിലും അവർ ഇഷ്‌ടപ്പെടുന്ന ഗവൺമെന്റല്ല. താൽപര്യമുള്ള മഹാരാഷ്‌ട്രയിലെ യൂണിറ്റ്‌ തുടരുകയാണ്‌. കേരളത്തിൽ ആർഎസ്‌എസ്‌ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാത്തതുകൊണ്ടാണ് ഇത്തരം വേർതിരിവ്.

ഇത്‌ സംബന്ധിച്ച്‌ ബിജെപിക്കും യുഡിഎഫിനും എന്ത്‌ നിലപാടാണ്‌ ഉള്ളതെന്ന്‌ പറയണം. 1990 മുതൽതന്നെ സാമ്പത്തിക ഉദാരവത്‌ക്കരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്വകാര്യവത്‌ക്കരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത്‌ സർക്കാർ ഇടപെട്ടപ്പോളാണ്‌ ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌, ബെൽ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞത്‌. സർക്കാരിന്റെ ശ്രമഫലമായി കെപിപിഎൽ 12 പത്രങ്ങൾക്ക്‌ പേപ്പർ നൽകാനുള്ള ശേഷി നേടി.

അദാനിമാരെയും ചങ്ങാത്ത മുതലാളിത്തത്തെയും കുറിച്ച്‌ സംസാരിക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർ നവ ഉദാര നയത്തെ കോൺഗ്രസ്‌ പ്ലീനറി സമ്മേളനത്തിലും തള്ളി പറഞ്ഞിട്ടില്ല. മോദിയും അദാനിയും ഒന്നാണെന്നാണ്‌ രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത്‌. ഒന്നാക്കിയതിനുള്ള കാരണം നവ ഉദാരവൽക്കരണ നയമാണ്‌. ഈ നയം നടപ്പിലാക്കിയതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി കോൺഗ്രസാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.