Skip to main content

സഖാവ് പി കെ ചന്ദ്രാനന്ദൻ പോരാളിയായ കമ്യൂണിസ്റ്റ്

പുന്നപ്ര–വയലാർ സമരനായകനായ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യ സംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒമ്പതു വർഷമാകുന്നു. പികെസി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ട സമരചരിത്രത്തെയാണ് സ്പർശിക്കുന്നത്.

കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. 1946 ഒക്ടോബർ 24ന്‌ പുന്നപ്ര പൊലീസ് ക്യാമ്പ് ലക്ഷ്യമാക്കിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റനായിരുന്നു പികെസി. 1941ൽ ആണ് പികെസി കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത്. 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. പാർടി ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.

പികെസി പാർടി നിർദേശപ്രകാരം തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നശേഷമാണ് ഒളിവുജീവിതം അവസാനിപ്പിച്ച് ചന്ദ്രാനന്ദൻ എന്നപേരിൽ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 1964ൽ ചൈനീസ് ചാരനായി മുദ്രകുത്തി ജയിലിൽ അടച്ചു. അടിയന്തരാവസ്ഥക്കാലത്തും ഒന്നരവർഷത്തോളം ജയിലിൽ കഴിഞ്ഞു. വർഗബഹുജന സംഘടനകൾ വളർത്തിയെടുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു പികെസിയുടേത്. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവർത്തകരുമായി ഉയർന്നുവന്ന നിരവധിപേരെ പാർടിയിൽ അണിനിരത്തുന്നതിൽ സഖാവ് വഹിച്ച പങ്ക് വളരെ വലുതാണ്.

അമ്പലപ്പുഴയെ പ്രതിനിധാനംചെയ്ത് നിയമസഭയിൽ എത്തിയ സഖാവ്, മികച്ച പാർലമെന്റേറിയനായിരുന്നു. ജനകീയപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതിനും ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും പികെസി മുന്നിൽത്തന്നെ ഉണ്ടായി. ചിന്താ പബ്ലിഷേഴ്സിന്റെ അമരക്കാരനായും തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പറായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പികെസിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നു. ആ ഓർമകൾക്ക്‌ മുന്നിൽ സ്‌മരണാഞ്‌ജലി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കും. താമസത്തിനുള്ള മാസ വാടക തുക അടിയന്തിരമായി ലഭ്യമാക്കാനും മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശം നൽകി.

2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ യഥാർത്ഥത്തിൽ മരണപ്പെട്ടിരുന്നു

സ. ജോൺ ബ്രിട്ടാസ് എംപി

വൈകിയാണെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കാര്യം സമ്മതിച്ചു. 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ യഥാർത്ഥത്തിൽ മരണപ്പെട്ടിരുന്നു. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്.

ഭീകരവാദത്തിന് എതിരെ രാജ്യം ആഗ്രഹിച്ച ചെറുത്തുനിൽപ്പ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തിന് ആത്മവിശ്വാസം നൽകുന്ന രീതിയിൽ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യൻ ജനത പൊതുവേ ആ​ഗ്രഹിക്കുന്നത്. ഭീകരാക്രമണത്തിന്റെ സൂചനയാണ് പഹൽ​ഗാമിലെ 26 പേരുടെ മരണം. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല.