Skip to main content

അഭ്രപാളികളിൽ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനശ്വരകലാകാരൻ കെ ജി ജോർജിന് ആദരാഞ്ജലി

ചലച്ചിത്ര സൗന്ദര്യത്തിന്റെ 'യവനിക' താഴുകയാണ്. സിനിമയുടെ കഥാപരിസരങ്ങളെ കാഴ്‌ചകൾകൊണ്ട്‌ ഇത്രയേറെ സമ്പന്നമാക്കിയ മറ്റേത് ചലച്ചിത്രകാരനുണ്ട് എന്ന് നമ്മളെ എല്ലായിപ്പോഴും ഓർമ്മിപ്പിക്കുന്ന മഹാപ്രതിഭയാണ് കെ ജി ജോർജ്.
മലയാള സിനിമയെ പ്രമേയത്തിന്റെയും അവതരണത്തിന്റെയും പുതുതലങ്ങളിലൂടെ ലോക സിനിമയുടെ മുൻ നിരയിലേക്ക് ഉയർത്തിയ സംവിധായകനാണ് അദ്ദേഹം. സിനിമയുടെ നിർവചനങ്ങളെ നിരന്തരം പുതുക്കിയ കെ ജി ജോർജിലൂടെ മനഃശാസ്ത്ര വീക്ഷണങ്ങളുടെ പുതുതലങ്ങളാണ് സിനിമാസ്വാദകർ അറിഞ്ഞത്. ഓരോ സിനിമയിലും മനുഷ്യ മനസ്സിനെ ഇഴകീറി പരിശോധിക്കുന്ന കെ ജി ജോർജിന്റെ സിനിമാരീതി നമ്മളെ ഓരോതവണയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അഭ്രപാളികളിൽ സിനിമ തെളിയുന്ന കാലം വരെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന അനശ്വരകലാകാരന് ആദരാഞ്ജലി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.