പലസ്തീന് മേഖലയില്‍ തുടര്‍ച്ചയായി അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേലുകള്‍ ഒരു പലസ്തീന്‍ കാരനേയോ പലസ്തീന്‍ കാരിയയോ ദിവസേന കൊല്ലുന്നുണ്ടായിരുന്നു. 2023ല്‍, യുദ്ധം തുടങ്ങുന്നതിന് മുമ്പ് ചേര്‍ന്ന സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം വരെയുള്ള കണക്കാണിത്. വെസ്റ്റ് ബാങ്കില്‍ മാത്രം ഇരുന്നൂറിധികം ആളുകളെയാണ് ആ സന്ദര്‍ഭത്തില്‍ കൊന്നത്. 2008 മുതലിങ്ങോട്ടുള്ള കണക്കില്‍ 6407 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 208 ഇസ്രായേലുകാര്‍ മരണപ്പെട്ടു. അതിനാല്‍ ഗാസയുടെ നിലവിലെ ചിത്രം ദയനീയമാണ്.
പലസ്തീന്‍ ഭൂമിയില്‍ ജൂതവിഭാഗക്കാരുടെ നിയമവിരുദ്ധ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. 60 - 40 ആയി വിഭജിച്ച ഭൂമിയില്‍ 13 ശതമാനം മാത്രമെ ഇപ്പോള്‍ പലസ്തീനികളുടെ കയ്യിലുള്ളു. ഇസ്രായേല്‍ സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയിലാണ് ഇത് നടക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഹമാസിന്‍യറെ ആക്രമണവും. രണ്ട് ആക്രമണത്തിലും മനുഷ്യക്കുരുതിയാണ് നടന്നത്. ഇത്തരം കുരുതി അവസാനിപ്പിക്കണം. അല്ലെങ്കില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള വലിയ വിഭാഗമാണ് പ്രയാസപ്പെടുന്നത്. ഹമാസ് ഇപ്പോള്‍ നടത്തിയ നിലയിലുള്ള അക്രമം ഇത്തരം പ്രശ്‌നത്തിന് പരിഹാരമാകില്ല.
ആ അക്രമത്തിലും ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന രക്തച്ചൊരിച്ചിലിലും പാര്‍ടി അപലപിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ല. മധ്യേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം.പലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കുന്നതിന് ലോകമനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളുടേയും കൂട്ടായ്മയിലൂടെ സാധിക്കേണ്ടതുണ്ട്. അതിനുതകുന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കഴിയേണ്ടതുണ്ട്. യുഎന്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം നിര്‍വഹിക്കണം.
പലസ്തീന് സമാധാനം ഉറപ്പുവരുത്തുക, യുഎന്‍ കരാര്‍ നടപ്പിലാക്കുക, സമാധാനം സ്ഥാപിക്കുക എന്നി മുദ്രകാവ്യമുയര്‍ത്തി ഒക്‌ടോബര്‍ 20 വരെ ഏരിയാ കേന്ദ്രങ്ങളില്‍ വലിയ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.