ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ അദ്ധ്യായമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവി. മലയാളത്തിന്റെ എക്കാലത്തെയും അഭിമാനങ്ങളിലൊരാൾ. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം, ഗവർണർ എന്നിങ്ങനെ പ്രവർത്തിച്ച മേഖലകളിലെല്ലാം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയുടേത്. സ്ത്രീകൾ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായ ഒരു കാലത്താണ് അവർ ഉന്നതവിദ്യാഭ്യാസം നേടി നീതിന്യായരംഗത്തെത്തിയത് എന്നത് ആ നേട്ടങ്ങളുടെ തിളക്കമേറ്റുന്നു. ഏത് തലമുറയ്ക്കും മാതൃകയാക്കാവുന്ന ധീരമായ കാഴ്ചപ്പാടാണ് അവരുടേത്. ജസ്റ്റിസ് എം ഫാത്തിമ ബീവിക്ക് ആദരാഞ്ജലി.