Skip to main content

8 കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മാതൃകയാകുകയാണ്

പരപ്പനങ്ങാടി നഗരസഭ ചെട്ടിപ്പടിയിലെ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി മാനവികതയുടെ മഹത്തായ മാതൃകയാണ്. ഇ കെ ഇമ്പിച്ചിബാവ ട്രസ്റ്റ് മുഖേന 29.5 സെന്റ് സ്ഥലം 8 കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയിരിക്കുകയാണ് സഖാവ്. ഇതിന്റെ രേഖകൾ വിതരണം ചെയ്തു. ഓരോരുത്തരും എല്ലാവർക്കും വേണ്ടിയും എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും മഹത്തായ സമൂഹസൃഷ്ടിക്കായി അവരവരുടെതായ സംഭാവനകൾ നടത്തുകയെന്ന സന്ദേശമാണ് ഇത് പകർന്നുനൽകുന്നത്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിച്ച 4 പേർക്കുള്ള പുരസ്കാര വിതരണവും നടത്തി. ചടങ്ങിൽ സ. കെ പി കുഞ്ഞാലിക്കുട്ടിയെ ആദരിച്ചു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പാവങ്ങളുടെ അരിവിഹിതം തടയാൻ യുഡിഫ് എംപിമാർ കുതന്ത്രം പ്രയോഗിച്ചു

സ.കെ എൻ ബാലഗോപാൽ

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമിക്കുക.
കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാർ ഇന്ത്യൻ പാർലമെന്റിൽ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാർലമെന്റിൽ അവർ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേർക്കാം.

കേരളത്തിൽ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്

സ. പിണറയി വിജയൻ

കേരളത്തിൽ നിങ്ങൾ ഇന്ന് കാണുന്ന ഓരോ വികസന പ്രവർത്തനങ്ങൾക്കും പിന്നിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരാണ്.

ഡോ. ബി ആർ അംബേദ്കർ ചരമദിനം

ഇന്ന് ഡോ. ബി ആർ അംബേദ്കറുടെ ചരമദിനമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുമാത്രമല്ല സഹസ്രാബ്ദങ്ങളായി ഇന്ത്യയെ വരിഞ്ഞു മുറുക്കിയിരുന്ന ജാതി അടിമത്തത്തിൽ നിന്നുകൂടി നമ്മുടെ രാജ്യത്തെ മോചിപ്പിക്കാൻ പ്രവർത്തിച്ച ചരിത്ര പുരുഷനായിരുന്നു അംബേദ്കർ.