Skip to main content

ടി എച്ച്‌ മുസ്‌തഫയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ടി എച്ച്‌ മുസ്‌തഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനായ അദ്ദേഹം കേരള നിയമസഭയിൽ ആലുവയെയും കുന്നത്തുനാടിനെയും പ്രതിനിധീകരിച്ചു. മന്ത്രിയും എംഎൽഎയും കോൺഗ്രസ്‌ നേതാവുമായി കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ നിർണായകമായ ഇടപെടൽ നടത്താൻ അദ്ദേഹത്തിന്‌ സാധിച്ചു. നിയമസഭയിൽ ഒരുമിച്ച് പ്രവൃത്തിക്കുന്നതിനിടെ അദ്ദേഹവുമായി ഹൃദയപൂർവമായ ബന്ധമാണുണ്ടായിരുന്നത്. തുടർന്നും ആ ബന്ധം നിലനിർത്താൻ അദ്ദേഹം എക്കാലവും ശ്രദ്ധിച്ചിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കോൺഗ്രസ്‌ പാർടി പ്രവർത്തകരുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്ക്‌ ചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.