Skip to main content

രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളിൽ വർഗീയതയുടെ പത്കരമായ പെരുമ്പറകൾ കൂടുതൽ ഭ്രാന്തമായി മുഴങ്ങിക്കേൾക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ നിത്യപ്രസക്തമാകുന്നു

മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക്
സഹിക്കാനാവുമായിരുന്നില്ല.
ആ മഹാമനുഷ്യന്റെ ഓർമ്മകൾ പോലും ഇന്ത്യയിലെ മതതീവ്രവാദികളുടെ ഉറക്കം കെടുത്തുന്നതാണെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളിൽ വർഗീയതയുടെ ആപത്കരമായ പെരുമ്പറകൾ കൂടുതൽ ഭ്രാന്തമായി മുഴങ്ങിക്കേൾക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ നിത്യപ്രസക്തമാകുന്നു. അത് പുതിയൊരിന്ത്യയെ പടുത്തുയർത്താനുള്ള പോരാട്ടത്തിന് കരുത്തേകുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.