Skip to main content

കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത്‌ എൽഡിഎഫ് സർക്കാർ തുടരുന്ന സമീപനത്തിനുള്ള അംഗീകാരം

കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത്‌ എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണ്. ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ്‌ ബിജെപി സർക്കാർ. ധനപരമായും രാഷ്‌ട്രീയമായും സംസ്ഥാനത്തിന്റെ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുന്നു. ഇത്‌ ചോദ്യംചെയ്യാൻ ആദ്യം മുന്നോട്ടുവന്നത്‌ കേരളസർക്കാരാണ്‌. ഡൽഹിയിൽ ഫെബ്രുവരി എട്ടിന്‌ പ്രതിഷേധവും പ്രഖ്യാപിച്ചു. ഇപ്പോൾ കോൺഗ്രസ്‌ ഭരിക്കുന്ന കർണാടക അതേ വഴിയിൽ വന്നിരുക്കുന്നു. ഇത്‌ സ്വാഗതാർഹമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.