Skip to main content

പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രീയ ലക്ഷ്യം, കേരളത്തിൽ നടപ്പാക്കില്ല

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ആ നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. വർഗീയ ധ്രുവീകരണത്തിലുടെ കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കാനാണ് ശ്രമം. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കമാണിത്.

ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമാണ്.കേന്ദ്രത്തിനെതിരെ കേരളം നൽകിയ വായ്പാ പരിധി കേസിൽ നിർണായക നിലപാടാണ് സുപ്രീംകോടതിയിൽനിന്നും ഉണ്ടായത്. കോടതിയുടെ മൂന്ന് നിരീക്ഷണങ്ങളും സർക്കാരിന് അനുകൂലമാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.