Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്. ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം ലഭിച്ചതെന്നും തിരിച്ചറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്ന നിലപാട് സ്വീകരിച്ചതോടുകൂടിയാണ് ബോണ്ടിന്റെ വിവരങ്ങൾ കൂടുതലായി പുറത്തുവന്നത്. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർടികളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും ജനങ്ങൾക്ക് മനസിലായത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി ഇലക്ടറൽ ബോണ്ട് മാറി എന്നത് കേരളത്തിലെ മാധ്യമങ്ങൾ അത്ര കാര്യമായി റിപ്പോർട്ട് ചെയ്തില്ല എന്നതാണ് സത്യം. ഇഡി കേസന്വേഷിക്കുക, അല്ലെങ്കിൽ മറ്റ് കേന്ദ്ര ഏജൻസികൾ കേസന്വേഷിക്കുക, ആ കേസന്വേഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവരെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് പണം വാങ്ങുക ഇതാണ് നടക്കുന്നത്. ആ പണം വാങ്ങിയത് മൂടിവയ്ക്കപ്പെടുമെന്നായിരുന്നു ബിജെപിയുടെ ധാരണ. ഈ കാര്യങ്ങളൊക്കെ പുറത്തുവന്നപ്പോൾ നിരവധിപേർ ബോണ്ട് നൽകിയതായി തെളിഞ്ഞു. സാന്റിയാ​ഗോ മാർട്ടിൻ, എംആർഎഫ് ഉൾപ്പെടെ നിരവധി പേരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

പ്രളയസമയത്ത് ഓട്ടോറിക്ഷയ്ക്ക് കൊടുക്കാനായി 70 രൂപ പിരിച്ചു എന്നു പറഞ്ഞ് മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ പാർടി മെമ്പറായ ഓമനക്കുട്ടനെ തേജോവധം ചെയ്തു. എന്നാൽ ഇലക്ടറൽ ബോണ്ടെന്ന പേരിൽ കോടിക്കണക്കിന് രൂപ ശേഖരിച്ചതിനെതിരെ ഒന്നും പറയുന്നില്ല. 8251 കോടിയാണ് ബിജെപിക്ക് ഇങ്ങനെ ലഭിച്ചത്. ഇതിനെപ്പറ്റി യാതൊരു വാർത്തയും സജീവമായി വന്നിട്ടില്ല. 1952 കോടിയാണ് കോൺ​ഗ്രസിന് ലഭിച്ചത്. എന്നിട്ടാണ് ഇപ്പോൾ ടിക്കറ്റെടുക്കാൻ പോലും കാശില്ല എന്ന് പറയുന്നത്. കോൺ​ഗ്രസിന്റെ പ്രമുഖ വക്താക്കൾ തന്നെ ബിജെപിക്ക് 170 കോടി രൂപ ബോണ്ടായി നൽകി. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പാർടികൾ ഇടതുപക്ഷ പാർടികളാണ്. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ഏക പാർടിയും സിപിഐ എം ആണ്. അങ്ങനെ റിപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഭൂരിഭാ​ഗം മാധ്യമങ്ങളും ഈ വിഷയത്തെ പ്രാധാന്യത്തോടെ സ്വീകരിക്കാത്തത്. ജനാധിപത്യത്തെയും ജനങ്ങളെയും കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്ന ഇടതുപക്ഷ പാർടികൾ അവരുടെ നിലപാടിന്റെയും നയത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്.

കെജ്രിവാളിന്റെ അറസ്റ്റാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന മറ്റൊരു പ്രശ്നം. സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രഭൂമിയായ അമേരിക്കയും ജർമനിയുമുൾപ്പെടെ കെജ്രിവാളിന്റെ അറസ്റ്റിനെതിരായി പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നേട്ടങ്ങളുണ്ടാക്കുന്ന ബിജെപി നിലപാടിന്റെ ഉദാഹരണമാണ് ഇത്. എന്തുകൊണ്ട് ഇത് കേരളത്തിൽ വരുന്നില്ല എന്ന് ചോദിക്കുക മാത്രമാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.