Skip to main content

രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ കയ്യൂർ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്

കയ്യൂര്‍ സമരത്തിനും സഖാക്കള്‍ക്കും രക്തസാക്ഷിത്വത്തിനും മനുഷ്യ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ ആ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്.
സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം ജന്മി മാടമ്പിത്തത്തിനെതിരെ മലബാറിലെ വയലുകൾ കൈകോർക്കുന്ന കാലം. ഒന്നുചേർന്ന കർഷകരുടെ സമര മുന്നേറ്റത്തിൽ കയ്യൂർ സമാനതകളില്ലാത്ത പൊലീസ് നര നായാട്ടിന് സാക്ഷ്യം വഹിച്ചു. സാമ്രാജ്യത്ത ഭരണകൂടം അഞ്ചു സഖാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. സഖാക്കൾ വി വി കുഞ്ഞമ്പു മുതൽ ഇ കെ നായനാർ വരെ പ്രക്ഷോഭത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടു. നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും 1943 മാർച്ച് 29 ന് സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിലേറ്റി. തേജസ്വിനിയുടെ തീരങ്ങൾ ഏറ്റുവാങ്ങിയ ധീര രക്തസാക്ഷികളുടെ ചിരസ്മരണ തുടർന്നുവന്ന പോരാട്ടങ്ങൾക്കും, തുടരുന്ന സമരങ്ങൾക്കും നിത്യ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

സ. ടി എം തോമസ് ഐസക്

പൊതുവെ മാന്യമായ സംവാദാത്മക സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ അഭിപ്രായ പ്രകടനങ്ങളും വാക്പോരും ഒക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

ജനാധിപത്യത്തെ എങ്ങനെയും സംരക്ഷിക്കുകയെന്ന പരമപ്രധാനമായ കടമ നിർവഹിക്കണമെന്ന സന്ദേശമാണ് ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തി നമ്മളോട് ആവശ്യപ്പെടുന്നത്

സ. കെ രാധാകൃഷ്ണൻ

ഭരണഘടനാ ശിൽപ്പിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ധിഷണാശാലിയുമായ ഡോ. ബി ആർ അംബേദ്കറിന്റെ 133-ാം ജയന്തിയാണ് ഇന്ന്. ഇന്ത്യൻ ഭരണഘടനയ്ക്ക് മികച്ച അടിസ്ഥാനമൊരുക്കുന്നതിൽ അംബേദ്കറിന്റെ പങ്ക് വളരെ നിസ്തുലമാണ്.

ഡോ. ബിആർ അംബേദ്‌കർ സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളി

സ. പിണറായി വിജയൻ

സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്‌കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു.