കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു കെ ബാലകൃഷ്ണൻ നമ്പ്യാർ.
കെ എസ് വൈ എഫിന്റെ രൂപീകരണത്തോടെയാണ് ബാലകൃഷ്ണൻ മാഷുമായുള്ള ബന്ധം ദൃഢപ്പെടുന്നത്. 1970കളുടെ തുടക്കം മുതലാണ് അദ്ദേഹവുമായുള്ള സൗഹൃദം ശക്തിപ്പെടുന്നത്. അദ്ധ്യാപനത്തോടൊപ്പം തന്നെ കണ്ണൂർ ജില്ലയിലാകെ കെ എസ് വൈ എഫിന്റെ പൊതുയോഗങ്ങളിൽ പ്രഭാഷകനായും അദ്ദേഹം സജീവമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലത്തെ സൗഹൃദമാണ് അദ്ദേഹവുമായിട്ടുള്ളത്. വ്യക്തിപരമായും രാഷ്ട്രീയമായുമുള്ള ആഴത്തിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. പാർട്ടി നേതാവെന്ന നിലയിലും സംഘാടകൻ എന്ന നിലയിലും ലൈബ്രറി കൗൺസിൽ ഭാരവാഹിയായും മികവുറ്റ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.
കെഎസ്ടിഎയുടെ പ്രഥമ ജനറൽ സെക്രട്ടറി, ഗ്രന്ഥശാല സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, സിപിഐ എം കണ്ണർ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. മാഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും പാർടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. സഖാവിന് ആദരാഞ്ജലി.