സിപിഐ എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണ്. ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണ്. ഇത്തരം നടപടികളെ നിയമപരമായി കൈകാര്യം ചെയ്യും. നിയമപരമായ കാര്യങ്ങളെല്ലാംവിട്ട് പാർടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്. ഫാസിസത്തിനെതിരായി പോരാട്ടം നടത്തുന്നതിടെ ഉണ്ടാകുന്ന കടന്നാക്രമണം അഭിമുഖീകരിക്കുക തന്നെ ചെയ്യും. നിയമപരമല്ലാത്ത എല്ലാത്തിനേയും നിയമപരമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. തൃശൂരിലെ ബാങ്ക് അക്കൗണ്ടുകളെകുറിച്ച് പാർടി നേതൃത്വത്തിന് അറിയാം. 14 ജില്ലകളിലേയും സംസ്ഥാന കമ്മിറ്റിയുടെയും കണക്ക് എല്ലാ കണക്കും കൃത്യമായി കേന്ദ്രസർക്കാരിന് കൊടുക്കുന്നുണ്ട്.