Skip to main content

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. പ്രക്ഷോഭത്തെ ചോരയിൽ മുക്കാനും തൊഴിലാളി നേതാക്കളെ കുറ്റ വിചാരണ ചെയ്തുകൊണ്ട് കൊലപ്പെടുത്താനുമാണ് മുതലാളിത്ത ഭരണകൂടം ശ്രമിച്ചത്. എന്നാൽ, സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവവീര്യം ചോർന്നുപോകാൻ ഈ അടിച്ചമർത്തലുകൊണ്ടൊന്നും കഴിഞ്ഞില്ല. തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ മഹത്തായ ഒരേടായി മാറുകയായിരുന്നു ചിക്കാഗോ സംഭവം.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. രാജ്യത്തെ തൊഴിലാളിവർഗ്ഗം പൊരുതി നേടിയ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി, അവയെ നാല് ലേബർ കോഡുകളായി ചുരുക്കുന്നത് ഇതിന്റെ ഭാഗമാണ്. സ്ഥിരം തൊഴിൽ എന്ന സങ്കല്പത്തിന് പകരം കരാർവൽക്കരണവും ജോലി സുരക്ഷയില്ലാത്ത ഫിക്സഡ് ടേം എംപ്ലോയ്മെന്റും അടിച്ചേൽപ്പിക്കപ്പെടുകയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിൽ സമയം വർദ്ധിപ്പിക്കാനും സംഘടിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താനും ഗൂഢമായ നീക്കങ്ങൾ നടക്കുന്നു.
എന്നാൽ, ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്. കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിച്ച് കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടു പോകാൻ മെയ്ദിന സ്മരണ നമുക്കു കരുത്താകും.
ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.