Skip to main content

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു. പുത്തൻ അധികാരവർഗത്തിന്റെ മർദകവാഴ്‌ചയ്‌ക്കെതിരെ തെലങ്കാന മോഡലിൽ, ജനകീയ പോരാട്ടം രൂപപ്പെടുത്താനുള്ള അഭിവാഞ്‌ഛയുമായി മുനയൻകുന്നിൽ ഒത്തുകൂടിയ 42 കമ്യൂണിസ്റ്റ് പോരാളികളെയാണ്‌ എംഎസ്‌പിക്കാർ വളഞ്ഞുവച്ച്‌ തോക്കിന്‌ ഇരയാക്കിയത്‌. മെയ്‌ദിന പുലരിയിലെ അപ്രതീക്ഷിത ആക്രമണം ചെറുക്കുന്നതിനിടെ കമ്യൂണിസ്റ്റ് പാർടി പയ്യന്നൂർ ഫർക്കാ സെക്രട്ടറി കെ സി കുഞ്ഞാപ്പു മാസ്റ്റർ, പനയന്തട്ട കണ്ണൻ നമ്പ്യാർ, കുന്നുമ്മൽ കുഞ്ഞിരാമൻ, കെ എ ചിണ്ടപ്പൊതുവാൾ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, പാപ്പിനിശേരി കേളു നായർ എന്നീ ആറ്‌ സഖാക്കൾ രക്തസാക്ഷികളായി. വെടിവയ്‌പിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട മാവില ചിണ്ടൻ നമ്പ്യാർ, മാരാങ്കാവിൽ കുഞ്ഞമ്പു എന്നിവരെ എംഎസ്‌പിക്കാർ പൈശാചികമായി മർദിച്ചുകൊന്നു. പൊലീസ് ക്രൂരതയ്‌ക്കിരയായ കോറോത്തെ അബ്ദുൾഖാദർ കണ്ണൂർ സെൻട്രൽ ജയിലിൽ മരിച്ചു. ഒമ്പത്‌ സഖാക്കളാണ് മുനയൻകുന്നിൽ രക്തസാക്ഷികളായത്.

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.