Skip to main content

സഖാവ് ടി കെ രാമകൃഷ്‌ണൻ ദിനം

അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന്‌ ആധുനികതയിലേക്ക്‌ കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായും കിസാൻസഭ ദേശീയ നേതാവായും സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ച ടി കെ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ 18 വർഷം.

വസൂരിയും കോളറയും കേരളത്തെ വേട്ടയാടിയ 1940കളുടെ മധ്യത്തിൽ രോഗികളെ ശുശ്രൂഷിക്കാനും സൗജന്യമായി മരുന്നുവിതരണം ചെയ്യാനും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും ഇറങ്ങിയത്‌ കമ്യൂണിസ്റ്റുകാരായിരുന്നു. വസൂരിക്ക്‌ കാരണം ദേവീകോപമാണെന്ന അന്ധവിശ്വാസത്തിനെതിരെ സാഹിത്യത്തെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം നടത്തിയ പ്രതിഭാധനനായ നേതാവായിരുന്നു ടി കെ. നിയമസഭയിലെ ഭരണ–- പ്രതിപക്ഷ അനുഭവ സമ്പത്തുണ്ടായിരുന്ന അദ്ദേഹം വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിൽ എത്തിയത്‌. 1942ൽ ക്വിറ്റ്‌ ഇന്ത്യ സമര നോട്ടീസ്‌ ഇറക്കിയതിന്‌ കോളേജിൽനിന്ന്‌ പുറത്താക്കപ്പെട്ടശേഷം കരിങ്കൽ, വള്ള, കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. അവരെ ആകർഷിക്കാനായി നാടകങ്ങൾ രചിച്ച്‌ അവതരിപ്പിച്ചു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. പാർടി സെക്രട്ടറിയുടെ ചുമതല വഹിച്ച്‌, ഇ എം എസ്‌ ഡൽഹിയിൽ ആയിരുന്നപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തെ നയിച്ചതും ടി കെ ആയിരുന്നു. നായനാർ മന്ത്രിസഭകളിൽ ആഭ്യന്തരം, ഫിഷറീസ്‌, സഹകരണം, എക്സൈസ്‌, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌ത സഖാവ്‌ ഭരണത്തിൽ മികച്ച മാതൃകകൾ സൃഷ്ടിച്ചു.മറ്റൊരു പൊതുതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന വേളയിലാണ്‌ നാം ഇത്തവണ ടി കെയുടെ സ്‌മരണ പുതുക്കുന്നത്‌. ഇടതുപക്ഷത്തിന്‌ കൂടുതൽ കരുത്തേകാനുള്ള പോരാട്ടത്തിൽ മുഴുകാൻ ടി കെയുടെ ഉജ്ജ്വല സ്‌മരണ നമുക്ക്‌ ഊർജമേകും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.