Skip to main content

സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സഖാവ് ചന്ദ്രൻ കീഴുത്തള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സഖാവ് ചന്ദ്രൻ കീഴുത്തള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിസ്വവര്‍ഗ്ഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം. എടക്കാട് മേഖലയിൽ കർഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിലും സഖാവ് നേതൃപരമായ പങ്കുവഹിച്ചു. മിച്ചഭൂമി സമരം അടക്കമുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ക്രൂരമർദ്ദനത്തിനിരയാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം റിമാൻഡ് തടവുകാരനായിരുന്നു. കർഷക തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ട്രഷറർ, എടക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.