Skip to main content

സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം

മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം. മാനവിക വികാസത്തിന്റെ സകല മാനകങ്ങളിലും മാതൃകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും എല്ലാ മേഖലകളിലും കേരളം കുതിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ തന്നെ ഐക്യ കേരളത്തെ കുറിച്ചുള്ള സംവാദങ്ങൾ സജീവമായിരുന്നു. ആ ചർച്ചകളിൽ ഉയർന്നു വന്ന ഇടതുപക്ഷ വീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം തന്നെ കമ്യൂണിസ്റ്റ് പാർടി നയിച്ചത് നാടുവാഴിത്തത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. കേവല സ്വാതന്ത്ര്യമല്ല സമൂഹത്തിന്റെ സമ്പൂർണ വിമോചനമായിരുന്നു പാർടി ലക്ഷ്യമിട്ടത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രവർത്തനങ്ങളെല്ലാം ഈ തത്വത്തെ അടിസ്ഥാനപ്പെടുത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക മാറ്റത്തിന് നാന്ദി കുറിച്ച കർഷക ബന്ധ ബില്ല്, അറിവിനെ ഏത് സാധാരണക്കാരനും ലഭ്യമാക്കുന്നതിന് തുടക്കമിട്ട വിദ്യാഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ആദ്യ കാഴ്ചപ്പാടുകൾ തുടങ്ങി കേരളത്തെ കേരളമാക്കിയ നാഴികക്കല്ലുകളായിരുന്നു അത്. ആ ജനകീയ മുന്നേറ്റത്തിന്റെ ചരിത്ര പിൻബലത്തിലാണ് കേരളമിന്നും കുതിപ്പ് തുടരുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ ആധുനിക നവകേരളം സൃഷ്ടിക്കുവാനുള്ള പ്രയാണത്തിലാണ് നാം. അടിസ്ഥാന സൗകര്യ വികസനവും അഭിമാനകരമായ ആരോഗ്യ സംരക്ഷണ മികവും പൊതുവിദ്യാഭ്യാസ മുന്നേറ്റവും വ്യവസായക്കുതിപ്പും സ്ത്രീശാക്തീകരണവുമുൾപ്പെടെ സർവ്വമേഖലയിലും സംസ്ഥാനം സമാനതകളില്ലാത്ത ഉയരങ്ങൾ കീഴടക്കുകയാണ്. ഏത് പ്രതിസന്ധിക്കും തടയാനാവാത്ത ഈ ജെെത്രയാത്രയ്ക്ക് കരുത്ത് ലോകമെമ്പാടുമുള്ള മലയാളികളാണ്. കേരളം മലയാളികളുടെ അഭിമാന ഭൂമിയായ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. വികസിതവും ആധുനികവുമായ നവകേരളം സൃഷ്ടിക്കുവാനുള്ള ആർജ്ജവത്തോടെയുള്ള നമ്മുടെ പ്രയാണങ്ങൾക്ക് ഈ കേരളപ്പിറവി ദിനത്തിൽ ഗതിവേഗം കൂട്ടാം. ഏവർക്കും കേരളപ്പിറവി ആശംസകൾ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും

ഭാവി പ്രവർത്തനം ശക്തപ്പെടുത്താൻ സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ പാർടി ജനങ്ങളെ കേൾക്കും. ജനുവരി 15 മുതൽ 22 വരെയാകും ഗൃഹസന്ദര്‍ശനം. പാർടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്തും.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

സ. സജി ചെറിയാൻ

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു.

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രം

സ. വി ശിവൻകുട്ടി

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കോൺഗ്രസ്‌ - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ചിത്രമാണ്. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ വർഗ്ഗീയ ശക്തികളുമായി കോൺഗ്രസ് നടത്തിയ വോട്ട് കച്ചവടം കണക്കുകൾ സഹിതം ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്.