Skip to main content

നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കം

വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ പാതയിൽ തളിപ്പറമ്പ് അതിവേഗം കുതിക്കുകയാണ്. നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കമായി. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടി അന്ന ബെൻ ടേണിങ് പോയിന്റ് മൂന്നാം എഡിഷൻ ഉദ്ഘാടനംചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലത്തിലുടനീളം വഴികാട്ടിയാവുകയും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സഹായം ഉറപ്പാക്കുകയും ചെയ്യുന്നതിനായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലെ വിദ്യാഭ്യാസ വിദഗ്ധർ എക്സ്പോയിൽ സെഷനുകൾ കൈകാര്യം ചെയ്യും. വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദമാകുന്ന തരത്തിൽ വിവിധ യൂണിവേഴ്സിറ്റികൾ, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.