Skip to main content

വികസനോന്മുഖ തളിപ്പറമ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കണക്ടിങ് തളിപ്പറമ്പ -വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിലൂടെ 5000 പേർക്ക് ഉടൻ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു

വികസനോന്മുഖ തളിപ്പറമ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കണക്ടിങ് തളിപ്പറമ്പ -വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിലൂടെ 5000 പേർക്ക് ഉടൻ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. മണ്ഡലത്തിലെ അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർക്കും സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ആവശ്യമായ പരിശീലനങ്ങളും നൽകാനാണ് തളിപ്പറമ്പ് നിയോജക മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ടിന് ( TED-C) രൂപം നൽകിയത്.

സംരഭങ്ങള്‍ വളര്‍ന്നാലേ പ്രാദേശികമായ തൊഴില്‍ സാധ്യതയും ഉണ്ടാകൂ. ഈ ലക്ഷ്യം മുന്നില്‍ കണ്ട് വിപുലമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച് തളിപ്പറമ്പ് നടപ്പിലാക്കി വരികയാണ്. കെ ഡിസ്കും, നോളജ് എക്കണോമി മിഷനുമായി ചേർന്നാണ് “കണക്ടിങ് തളിപ്പറമ്പ" പദ്ധതി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ജോബ് സ്റ്റേഷനുകള്‍ ഓരോ പഞ്ചായത്തിലും ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ തളിപ്പറമ്പിലെ 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 9 ജോബ് സ്റ്റേഷനുകള്‍ പ്രവർത്തിക്കുന്നു. ജോബ് സ്റ്റേഷനുകളില്‍ കരിയര്‍ കൗണ്‍സലര്‍മാരും, കമ്മ്യൂണിറ്റി അംബാസിഡർമാരും നേരിട്ട് തൊഴിലന്വേഷകര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നു. നിലവിൽ മണ്ഡലത്തിലെ തൊഴിൽ അന്വേഷകരായ 2089 പേർ ഓണ്‍ലൈന്‍ കരിയർ കൗൺസലിംഗിൽ പങ്കെടുത്തു. ഇതിൽ കരിയർ കൗൺസലിംഗ് കഴിഞ്ഞ 1540 പേർ പെട്ടെന്ന് ജോലിയിലേക്ക് പ്രവേശിക്കാൻ താത്പര്യമുള്ളവരാണ് . ഇവർക്ക് ഉടൻ ജോലി ലഭ്യമാക്കാൻ ജോബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് വിപുലമായ ജോബ് ഡ്രൈവുകൾ ഇപ്പോള്‍ നടന്നുവരികയാണ്. മൂന്ന് തൊഴില്‍ മേളകളും 18 ജോബ് ഡ്രൈവുകളും മണ്ഡലത്തില്‍ ഈ ഒരു വർഷത്തിനിടയിൽ നടന്നു. 1781 പേര്‍ ഈ തൊഴില്‍മേളകളില്‍ പങ്കെടുത്തതിൽ 631 പേര്‍ക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.

ഉദ്യോഗാർത്ഥികളുടെ കഴിവുകളും അഭിരുചികളും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന സൈക്കോ മെട്രിക് ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കഴിവിനും അഭിരുചിക്കും അനുസരിച്ച് തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിന് കരിയർ കൗൺസിലിംഗ്, ഓൺലൈൻ ടെസ്റ്റിലൂടെ ബ്രിട്ടീഷ് കൗൺസിൽ ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് & സർട്ടിഫിക്കേഷൻ പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷ നിലവാരം പരിശോധിക്കൽ, അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം വർധിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഇൻ്റർവ്യൂ, ഭാഷയും ആശയവിനിമയവും നൈപുണ്യവും മെച്ചപ്പെടുത്തി ഉദ്യോഗാർത്ഥികളെ തൊഴിൽ നേടുവാനും തൊഴിൽ വിജയം കൈവരിക്കാനും സംരഭകരാകാനും സജ്ജരാക്കുന്ന പേഴ്സണാലിറ്റി ഡവലപ്മെൻ്റ് ട്രെയിനിംഗ്, വർക്ക് റെഡിനസ് പ്രോഗ്രാം തുടങ്ങിയവ നിലവിൽ ജോബ് സ്റ്റേഷനുകളിൽ ലഭിക്കുന്ന സേവനങ്ങൾ ആണ്. രണ്ടാഴ്ചയിൽ ഒരു ജോബ് ഡ്രൈവ് എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ ജോബ്സ്റ്റേഷനുകളിലും ജോബ് ഡ്രൈവുകൾ ഉടൻ ആരംഭിക്കാനും കണക്റ്റിംഗ് തളിപ്പറമ്പ് പദ്ധതി അവലോകന യോഗത്തിൽ തീരുമാനമായി.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.