സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ എം നേതാവും എംപിയും ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയുമായിരുന്ന സഖാവ് ഇ കെ ഇമ്പിച്ചിബാവയെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ മുഷ്‌താഖ് രചിച്ച 'കടൽ പോലൊരാൾ' എന്ന പുസ്തകം പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവന് നൽകി പ്രകാശനം ചെയ്തു.