തളിപ്പറമ്പിൻ്റെ സന്തോഷകേന്ദ്രമാകാൻ, ജനങ്ങളുടെ ആഘോഷങ്ങളുടെ ഇടമാകാൻ ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു. സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെൻ്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണിത്. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹാപ്പിനസ് സ്ക്വയർ നിർമ്മിച്ചത്. ആയിരത്തിലധികം ആളുകൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന ഇൻഡോർ ഓഡിറ്റോറിയത്തിൽ ഇൻബിൽറ്റ് ആയി സൗണ്ട്സിസ്റ്റം, ഇരിപ്പിട സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിൻ്റെ കീഴിലാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ. തളിപ്പറമ്പ നിയോജക മണ്ഡലം എംഎൽഎ ഓഫീസിൻ്റെ പ്രവർത്തനം കൂടി ജനുവരി ഒന്നു മുതൽ ഹാപ്പിനസ്സ് സ്ക്വയറിലേക്ക് മാറി.
