കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ചു. ഉമ തോമസിന്റെ കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും സംസാരിച്ചു. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ട് വരുന്നതായി അവർ ചികിത്സയില്‍ തുടരുന്ന റിനൈ മെഡിസിറ്റി അധികൃതർ വ്യക്തമാക്കി. എത്രയും വേഗത്തില്‍ തന്നെ അവർ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
