Skip to main content

കഞ്ചിക്കോട്‌ ബ്രൂവറി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക്

സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യം. നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവ്. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലഭാമാകും. കുറേ പേർക്ക് ജോലിയും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഭങ്കര രീതിയിൽ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും പറയുന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് ബിവറേജ് കോർപ്പറേഷനാണ്. കേരളത്തിൽ 309 മദ്യ വിൽപ്പന ശാലയാണ് ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 3780 എണ്ണമാണുള്ളത്. പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ മദ്യം വിൽപ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്ക്.

ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ജലചൂഷണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും രേഖകൾ പരിശോധിച്ചശേഷമാണ്‌ പ്രവർത്തനാനുമതി നൽകിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്‌. ബ്രൂവറി സ്ഥാപിക്കുന്നത് പാലക്കാട് പ്രയാഗ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിന്റെ മറവിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം കള്ളമാണ്‌. കോളേജധികൃതർതന്നെ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌. ബ്രൂവറിക്ക്‌ ടെൻഡർ വിളിച്ചില്ലെന്നായിരുന്നു ആദ്യപരാതി. കേന്ദ്ര സർക്കാരാണ്‌ ഒയാസിസ്‌ കൊമേഴ്‌സ്യൽ എന്ന കമ്പനിയെ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്‌തത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.