Skip to main content

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌. എംഎൽഎ സ്ഥാനത്ത്‌ നിന്ന്‌ രാഹുൽ രാജിവെച്ചില്ലെങ്കിൽ ആ സ്ഥാനത്ത്‌ പ്രവർത്തിക്കാൻ അയാൾക്ക്‌ കഴിയുമെന്നത്‌ തെറ്റിദ്ധാരണയാണ്. ഇതിൽ മാങ്കൂട്ടത്തിന്‌ കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപാട്‌ അറിയാം. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശരിയായ രീതിയിലുള്ള ഒരു നിലപാട്‌ സ്വീകരിക്കുന്നതിന്‌ ഈ കാര്യം തടസമായി വന്നിരിക്കുകയാണ്.
കോൺഗ്രസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഇ‍ൗ ജീർണത ഇപ്പോൾ അതിശക്തിയായി ഒരു പെരുമഴ പോലെ ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ പുറത്തുവന്നത്‌ ഇപ്പോഴാണ്‌. മാധ്യമങ്ങൾ ഉൾപ്പെടെ ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട്‌ നിരവധി പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.
കോൺഗ്രസ്‌ നേതൃത്വമാകെ അതിശക്തമായി ആവശ്യപ്പെട്ടത്‌ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്‌. എന്നാൽ സസ്‌പെൻഷൻ മുഖേന ഇ‍ൗ പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌. ഇതുപോലൊരു സംഭവം ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്‌. ഒരു ക്രിമിനൽ വാസനയോടെയാണ്‌ ഇയാൾ ലൈംഗിക പീഡനം നടത്തിയിരിക്കുന്നത്‌. ഇതിനെതിരായി കോൺഗ്രസ്‌ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായാണ്‌ പ്രതികരിച്ചത്‌. എന്താണ്‌ കോൺഗ്രസ്‌ എടുക്കാൻ പോകുന്ന നിലാപാട്‌ എന്ന്‌ ജനങ്ങൾ ഉറ്റുനോക്കുകയാണ്‌. കേരളത്തിൽ ബിജെപി എംപിയെയും എംഎൽഐയും സൃഷ്ടിച്ച പാർടിയാണ്‌ കോൺഗ്രസ്‌. ഉപതെരഞ്ഞെടുപ്പിന്‌ ഭയക്കുന്നത്‌ കോൺഗ്രസാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.