Skip to main content

ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായി

ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കാർഷിക സമൃദ്ധി വിളംബരം ചെയ്ത് പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഒരോണക്കാലം കൂടിയാണ് വന്നെത്തുന്നത്.
ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ കൃഷിയിൽനിന്ന്‌ പിറന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ.
കർഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. എന്നാൽ രാജ്യത്ത് കർഷകർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമാകമാനം കർഷകപ്രതിഷേധം അലയടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ‘കോർപറേറ്റുകൾ ക്വിറ്റ്‌ ഇന്ത്യ’ മുദ്രാവാക്യമുയർത്തി കർഷകരും തൊഴിലാളികളും തെരുവിലിറങ്ങിയ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.
കർഷകക്ഷേമം ഉറപ്പാക്കുന്ന വികസനകാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാർ മറ്റെല്ലാ മേഖലയിലും എന്നത് പോലെ രാജ്യത്തിന് മാതൃകയാവുകയാണ്. ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായാണ്. ഏവർക്കും ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.