കെഎസ്‌ആർടിസിയും മോട്ടോർ വാഹന വകുപ്പും സംഘടിപ്പിക്കുന്ന 'ട്രാൻസ്പോ 2025' പുത്തൻ അനുഭവമാണ് പകർന്നു നൽകിയത്. കെഎസ്ആർടിസിക്ക് സജീവമായി മുന്നോട്ടു പോകാൻ സാധിക്കുമെന്ന് ഇടതുപക്ഷ സർക്കാർ തെളിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി വലിയ മാറ്റങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പുതിയ ഭാവത്തിൽ മുന്നേറ്റത്തിന്റെ പാതയിലാണ് കെഎസ്ആർടിസി.
