Skip to main content

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച തങ്കച്ചൻ നഗരസഭാ ചെയർമാനായും എംഎൽഎയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിൻ്റേത്. താഴെത്തട്ടുമുതൽ പ്രവർത്തിച്ച് സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്ന അദ്ദേഹം ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്തു. ജനകീയ വിഷയങ്ങൾ നിയമസഭയിൽ ഉയർത്തിക്കൊണ്ട് വരാനും പരിഹാരം കാണാനും അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു. പി പി തങ്കച്ചന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.