ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സിപിഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്.
ദിവസങ്ങളോളം മാധ്യമങ്ങൾ ചർച്ച ചെയ്ത വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി വന്ന ദിവസമാണ് ഇന്ന്. സിപിഐ എം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണ്, അധിക്ഷേപിക്കപ്പെട്ടതാണ്.
മണിപ്പൂരില്‍ നടക്കുന്ന കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരങ്ങളില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണം.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ തമസ്ക്കരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നത്. മുമ്പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലുള്ള വികസന നേട്ടങ്ങളാണ് തുടർച്ചയായി ഏഴു വർഷം സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ കൈവരിച്ചത്.
പ്രതിസന്ധിഘട്ടങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നയം തിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. മണിപ്പൂരിലെ ജനങ്ങൾ കത്തിയമരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഡബിൾ എൻജിൻ ഭരണകൂടത്തിന്റെ പരാജയമാണ് ഈ മൗനത്തിന് കാരണം.
മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണം. മണിപ്പൂരിലെ പ്രതിപക്ഷ പാർടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണുന്നതിനായി 10 ദിവസമായി ഡൽഹിയിലുണ്ട്. ഇതുവരെ സമയം അനുവദിച്ചിട്ടില്ല.
മാധ്യമ വ്യവസായത്തിൽ അടിമവേലക്ക് സമാനമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമ മുതലാളിമാരുടെ നീക്കം. ലേബർകോഡ് വന്നശേഷം മാധ്യമരംഗത്ത് തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു.
പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥാവ്യതിയാനംമൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാൻ കേരളത്തിന് 1228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. മുമ്പ് അനുവദിച്ച 1023 കോടിക്കു പുറമെയാണിത്. ആറു വർഷത്തെ തിരിച്ചടവ് ഇളവടക്കം 14 വർഷത്തെ കാലാവധിയുണ്ട്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഐ എം സെക്രട്ടറിമാർക്കെതിരെ സമാനരീതിയിൽ മാന്യൻമാരുടെ വളഞ്ഞിട്ടടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പാർടിയെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്.
പതിനെട്ടടവും പയറ്റിയിട്ടും സംഘപരിവാറിന് കേരള നിയമസഭയിൽ പച്ചതൊടാനായിട്ടില്ല. മണിപ്പൂർ പള്ളിതകർക്കലിനും കൂട്ടക്കൊലയ്ക്കും ശേഷം ക്രിസംഘികളിലൂടെ ക്രിസ്ത്യൻ സമുദായത്തിലേക്കു കയറാമെന്ന പൂതിയും അവസാനിച്ചിരിക്കുകയാണ്. അപ്പോൾ പിന്നെ എന്തു മാർഗ്ഗം?
സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനം രാജ്യത്തിന് മാതൃകയാകുമ്പോൾ ഇത് ജനങ്ങളെ അറിയിക്കാതെ വിവാദമുണ്ടാക്കുകയാണ് മാധ്യമങ്ങൾ. വികസന പ്രവർത്തനങ്ങളെല്ലാം അഴിമതിയാണെന്ന് ചിത്രീകരിക്കുകയാണ് ചില മാധ്യമങ്ങൾ.
വിവാദങ്ങൾ സൃഷ്ടിക്കാനും കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവയ്ക്കാനുമാണ് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമം. സ്വന്തം മുതലാളി മാധ്യമസ്വാതന്ത്ര്യത്തിന് കത്തിവയ്ക്കുമ്പോൾ മിണ്ടാത്തവരാണ് രാജീവ് ചന്ദ്രശേഖരന്റെ അടിമകൾ.
കെ–റെയിൽ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും. വന്ദേഭാരതിൽ സഞ്ചരിച്ചതോടെ, കെ–റെയിലിനെ എതിർത്തവരുടെയടക്കം മനസ്സിൽ പദ്ധതി അത്യാവശ്യമാണെന്ന തോന്നൽ വന്നിട്ടുണ്ട്. പദ്ധതി അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്ര റെയിൽമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തിന് അർഹതപ്പെട്ട വായ്പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച് 33,420 കോടി രൂപയുടെ വായ്പാനുമതിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാർ തുടരുന്നത്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ഹിന്ദുത്വ സംഘടനകൾ ഇരു സംസ്ഥാനത്തും ശ്രമിക്കുന്നത്.
അഞ്ച് വർഷങ്ങൾ കൊണ്ട് ഭൂരഹിതരില്ലാത്ത കേരളത്തെ സൃഷ്ടിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. റവന്യു വകുപ്പ് നടപ്പാക്കുന്ന പട്ടയമേളകൾ വഴി എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുക എന്ന ആ ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം കുതിക്കുകയാണ്.