Skip to main content

ലേഖനങ്ങൾ


ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ഫെഡറലിസത്തെ തകർക്കും

| 08-01-2024

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ എന്ന സംഘപരിവാർ അജൻഡയോടുള്ള എതിർപ്പ്‌ രേഖാമൂലം അറിയിച്ച്‌ സിപിഐ എം. ഇക്കാര്യം അടിച്ചേൽപ്പിക്കുന്നതിൽ വിയോജിപ്പ്‌ വ്യക്തമാക്കി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി, മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ സമിതിയുടെ സെക്രട്ടറിക്ക്‌ കത്ത്‌ അയച്ചു.

കൂടുതൽ കാണുക

ഗവർണർ ശ്രമിക്കുന്നത്‌ ബിജെപി അജൻഡ നടപ്പാക്കാൻ

സ. എം സ്വരാജ് | 07-01-2024

ബിജെപി അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുകയാണ്. നിയമസഭയിൽ എല്ലാവരും ഒന്നിച്ച് പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഗവർണർ ഇടുക്കിയിലെ ജനതയെ വെല്ലുവിളിക്കുകയാണ്. ഭരണഘടനാ ബാധ്യതയും ഉത്തരവാദിത്വവുമാണ് ഗവർണർ ലംഘിക്കുന്നത്. ബില്ലിൽ പോരായ്‌മയുണ്ടെങ്കിൽ തിരിച്ചയയ്ക്കാം.

കൂടുതൽ കാണുക

കേരളത്തോട് വീണ്ടും വീണ്ടും കേന്ദ്ര അവഗണന, സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രം വെട്ടിക്കുറച്ചു

സ. കെ എൻ ബാലഗോപാൽ | 07-01-2024

സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന തുടരുന്നു. സംസ്ഥാനത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രം വെട്ടിക്കുറച്ചു. 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. കേരളം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയാണ്. എന്നാൽ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രമാണ്. ഈ വർഷം ആകെ കടമെടുപ്പ് അനുവാദം 45,689.

കൂടുതൽ കാണുക

വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യം

സ. പിണറായി വിജയൻ | 07-01-2024

വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണ്. ഏതാണ്ട് അഞ്ച് കോടിയോളം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. ഇവയൊക്കെ സമയ ബന്ധിതമായി തീർപ്പാക്കേണ്ടവരാണ് കോടതിയും ജുഡിഷ്യൽ ഉദ്യോഗസ്ഥരുമെന്ന് തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കണം.

കൂടുതൽ കാണുക

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-01-2024

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌.

കൂടുതൽ കാണുക

ഇഡിയുടെത് രാഷ്ട്രീയ നീക്കം, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

സ. ടി എം തോമസ് ഐസക് | 06-01-2024

കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും.

കൂടുതൽ കാണുക

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ല

സ. പി എ മുഹമ്മദ് റിയാസ് | 06-01-2024

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്.

കൂടുതൽ കാണുക

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിന്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 06-01-2024

രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ അന്വേഷിച്ചത്‌ കേന്ദ്ര ഏജൻസികളാണ്‌. അവയുടെ തലവനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല.

കൂടുതൽ കാണുക

സഖാവ് വി എസ് അച്യുതാനന്ദന്റെ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം

സ. പിണറായി വിജയൻ | 06-01-2024

ഉജ്വലമായ പോരാട്ടങ്ങളുടെ ഇതിഹാസമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ ധീരവിപ്ലവകാരിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ. വി എസ് നൽകിയ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം. ആ ജീവിതം എന്നും യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാതകളിലൂടെയാണ് കടന്നുവന്നത്.

കൂടുതൽ കാണുക

എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി സമര പ്രഖ്യാപന പൊതുയോഗം അടിമാലിയിൽ സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു

| 06-01-2024

ജനുവരി 9ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി സമര പ്രഖ്യാപന പൊതുയോഗം അടിമാലിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

അസംബന്ധങ്ങൾ പറയുന്ന വി മുരളീധരൻ ജനങ്ങളോട്‌ മാപ്പുപറയണം

സ. പി എ മുഹമ്മദ് റിയാസ് | 06-01-2024

ദേശീയപാത ഉദ്ഘാടന പരിപാടിയിൽ പറഞ്ഞ അസംബന്ധങ്ങൾക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ജനങ്ങളോട്‌ മാപ്പ് പറയണം. ബിജെപിയുടെ സൈബർ ഇടങ്ങളിലെ പരാമർശങ്ങൾ പൊതുവേദികളിൽ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല.

കൂടുതൽ കാണുക

മണിപ്പൂരിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോൾ മിണ്ടാത്ത മോദിയാണ് ഇവിടെ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 05-01-2024

മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്.

കൂടുതൽ കാണുക

കേരളത്തിലെത്തുമ്പോൾ ബിജെപിക്കും കോൺഗ്രസിനും ഒരേ മനസും വികാരവും

സ. ഇ പി ജയരാജൻ | 05-01-2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്‌ട്രീയ കാപട്യമാണ്. കേരളത്തിലെത്തുമ്പോൾ ബിജെപിയും കോൺഗ്രസും ഒരേ മനസും വികാരവുമായി നടക്കുന്നവരാണ് എന്നത് കൂടി അടി വരയിടുന്നതാണ് മോദിയുടെ പ്രസംഗം.

കൂടുതൽ കാണുക

ഒരു സംസ്ഥാന സർക്കാരിനെതിരെ വസ്തുതാ വിരുദ്ധകാര്യം പറയുന്നതും അതുവഴി ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നോക്കുന്നതും അധികാരത്തിലിരിക്കുന്നവർക്ക് ഭൂഷണമല്ല

സ. ഇ പി ജയരാജൻ | 05-01-2024

ഇന്ത്യൻ പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം എന്നും കാണുകയും അറിയുകയും ചെയ്യുന്നതാണല്ലോ.

കൂടുതൽ കാണുക

ഗാന്ധിജിയും സവർക്കറും തമ്മിലുള്ള വ്യത്യാസമാണ് ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ളത്

സ. പുത്തലത്ത് ദിനേശൻ | 05-01-2024

ചൂഷണങ്ങളോടും ബാഹ്യശക്തികളുടെ മനുഷ്യജീവിതത്തിലെ ഇടപെടലുകളോടുമുള്ള മനുഷ്യരുടെ പ്രതികരണമാണ് മതങ്ങളിൽ കാണാനാകുന്നത്. ചൂഷണരഹിതമായ ലോകത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ് മതങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വർഗത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അതിന്റെ ഭാഗവുമാണ്.

കൂടുതൽ കാണുക