Skip to main content

ലേഖനങ്ങൾ


രാജ്യത്തിന്റെ പലയിടത്തും ജനാധിപത്യത്തിന്‌ മേൽ രാജവാഴ്‌ചയുടെ ചെങ്കോൽ ഉയർത്താനും ജനതയെ പ്രജകൾ മാത്രമായി അടക്കിനിർത്താനും ശ്രമം നടക്കുന്നു

സ. പിണറായി വിജയൻ | 11-01-2024

സാക്ഷരകേരളം വിജ്ഞാന സമൂഹമായി വളരുമെന്നതിനുള്ള ഗ്യാരണ്ടിയാണ് ജനകീയ സാഹിത്യോത്സവങ്ങൾ. സാഹിത്യത്തിന്റെ ജനകീയത കേരളത്തിന്റെ സവിശേഷതയാണ്‌. നൂതന സമൂഹത്തിന്റേയും വിജ്ഞാന സമ്പദ്‌ഘടനയുടേയും നിർമിതിക്ക്‌ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌.

കൂടുതൽ കാണുക

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു, തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിപിച്ചു

സ. എം ബി രാജേഷ് | 11-01-2024

നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്.

കൂടുതൽ കാണുക

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

| 11-01-2024

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ്‌ ഉൾപ്പെടുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ.

കൂടുതൽ കാണുക

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു

സ. പിണറായി വിജയൻ | 10-01-2024

ലൈഫ്‌ ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട്‌ അവരുടെ ലോഗോ ലൈഫ്‌ മിഷൻ വീടുകൾക്കുമുന്നിൽ വയ്‌ക്കണമെന്നാണ്‌ നിർദേശം. ചിലരുടെ ചിത്രം വയ്‌ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങൾ നൽകിയ ലൈഫ്‌ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ 16,000 കോടി രൂപയാണ്‌ മുടക്കിയത്‌.

കൂടുതൽ കാണുക

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 10-01-2024

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. സമരം ചെയ്ത ശേഷം നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല.

കൂടുതൽ കാണുക

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 10-01-2024

പ്രകോപനമുണ്ടാക്കാനാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന്‌ മുന്നിലേക്ക്‌ വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്‌ പോകുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്‌ വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌.

കൂടുതൽ കാണുക

കുട്ടിക്കര്‍ഷകൻ മാത്യു ബെന്നിക്ക് പശുക്കളെ നൽകി സിപിഐ എം

| 09-01-2024

ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകൻ മാത്യു ബെന്നിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് സിപിഐ എം. തമിഴ്‍നാട്ടിലെ ഫാമില്‍നിന്ന് എത്തിച്ച എച്ച്എഫ് ഇനത്തിലുള്ള മൂന്ന് പശുക്കളെ പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ് കുടുംബത്തിന് കൈമാറി.

കൂടുതൽ കാണുക

ഗവർണർ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടണം, ഈ നില തുടര്‍ന്നാല്‍ കേരളമാകെ കർഷക പ്രക്ഷോഭമുണ്ടാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 09-01-2024

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണം. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്.

കൂടുതൽ കാണുക

ബിൽക്കിസ്‌ ബാനു കേസ്‌ വിധി, ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 09-01-2024

ബിൽക്കിസ്‌ ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു.

കൂടുതൽ കാണുക

ബിൽക്കീസ് ബാനു കേസ്, പ്രതികൾക്ക് ശിക്ഷായിളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി

| 08-01-2024

ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്.

കൂടുതൽ കാണുക

കടമെടുപ്പ്‌ വെട്ടിക്കുറയ്‌ക്കൽ, കേന്ദ്രസർക്കാർ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നത്‌

സ. കെ എൻ ബാലഗോപാൽ | 08-01-2024

സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ സംസ്ഥാനത്തിന്‌ കടമെടുക്കാമായിരുന്ന തുക ഭീമമായി വെട്ടിച്ചുരുക്കിയ കേന്ദ്രസർക്കാരിന്റെ നടപടി കേരളത്തെ ശ്വാസംമുട്ടിക്കുന്നതാണ്. ഏഴായിരംകോടി രൂപയെങ്കിലും ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു. 1838 കോടി മാത്രം എടുക്കാനാണ്‌ അനുമതി നൽകിയത്‌.

കൂടുതൽ കാണുക

മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോൾ കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുന്നു

| 08-01-2024

മോദി ഭരണത്തിന് കീഴിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ രാജ്യത്താകെ അതിഭീകരമായ ഭീഷണി നേരിടുമ്പോഴും എൽഡിഎഫ് ഭരിക്കുന്ന കേരളം സമഭാവനയുടെ ഒരു ദ്വീപായി നിലനിൽക്കുകയാണ്.

കൂടുതൽ കാണുക

ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളവരാണ് മലയാളികൾ

സ. എം ബി രാജേഷ് | 08-01-2024

കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളതുകൊണ്ടാണ് മലയാളികൾ മറ്റുരാജ്യങ്ങളിലേക്ക്‌ കുടിയേറുന്നത്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും മേന്മകൊണ്ടാണ് ഇത് സാധ്യമാകുന്നത്‌.

കൂടുതൽ കാണുക

നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-01-2024

നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത. ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ല. ഇടുക്കി കർഷകമാർച്ച് വിജയമാകുമെന്ന് കണ്ടപ്പോഴാണ് ഗവർണ്ണർ ഇടുക്കി യാത്ര തീരുമാനിച്ചത്, ഇടുക്കിയിൽ കർഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകും.

കൂടുതൽ കാണുക

മാഹിയിലെ ജനങ്ങളോട് അധികൃതർ തുടരുന്ന അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച പോണ്ടിച്ചേരി സെക്രട്ടേറിയറ്റ് മാർച്ച് സ. ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

| 08-01-2024

മാഹിയിലെ ജനങ്ങളോട് അധികൃതർ തുടരുന്ന അവഗണനയ്ക്കെതിരെ സംഘടിപ്പിച്ച പോണ്ടിച്ചേരി സെക്രട്ടേറിയറ്റ് മാർച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ജി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനം പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് നൽകി.

കൂടുതൽ കാണുക