പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാ അര്‍ഥത്തിലും കനത്ത തിരിച്ചടിയാണ് ഹെക്കോടതിയില്‍ നിന്നും കിട്ടിയത്. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നാളിതുവരെ പിന്തുടര്‍ന്ന് വരുന്ന വികസന വിരുദ്ധ നിലപാടിനുള്ള തിരിച്ചടി കൂടിയാണിത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് എല്ലാ അര്‍ഥത്തിലും കനത്ത തിരിച്ചടിയാണ് ഹെക്കോടതിയില്‍ നിന്നും കിട്ടിയത്. പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നാളിതുവരെ പിന്തുടര്‍ന്ന് വരുന്ന വികസന വിരുദ്ധ നിലപാടിനുള്ള തിരിച്ചടി കൂടിയാണിത്.
രാജ്യത്ത് പൊതുവിലും കേരളത്തിൽ വിശേഷിച്ചും ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയനീക്കങ്ങളാണ് ബിജെപി നടത്തിവരുന്നത്. ക്രിസ്ത്യൻ വോട്ടുകൾ സമാഹരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിച്ചുകയറാനുള്ള കുതന്ത്രമാണ് ബിജെപി പയറ്റുന്നത്.
കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻ്ററസ്റ്റാണോ പബ്ലിസിറ്റി ഇൻ്ററസ്റ്റാണോ എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചോദിച്ചതായി ഇന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കാണാൻ സാധിച്ചു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ ചോദ്യമുന്നയിക്കുന്നതിന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കെ ഫോൺ കരാറിനെതിരായ പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് ഇല്ല. സിഎജി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തെളിവ് ഹാജരാക്കാമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോൾ എന്നാല്‍ പിന്നെ അത് ലഭിച്ചിട്ട് വന്നാല്‍ പോരേ എന്ന് കോടതി ചോദിച്ചു.
ആഗോള തൊഴിലാളിവർഗ വിപ്ലവത്തിന്റെ മുന്നേറ്റത്തിൽ, 54 വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ വ്ളാദിമിർ ഇലിയ്‌ച്ച് ലെനിൻ മായാത്ത മുദ്ര പതിപ്പിച്ചാണ് കടന്നുപോയത്.
ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ് നവകേരള സദസ് എന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ് റിപ്പോർട്ട് പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ അറിയിക്കാൻ പുതിയ അധ്യായം തുറന്നു.
ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട് ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ് സിപിഐ എം. ഒരാൾ പറയുന്ന വിമർശനം മാത്രമല്ല, പല സാഹചര്യങ്ങളിൽ വരുന്ന വിമർശനങ്ങൾ പരിശോധിച്ച് മാറ്റം വരുത്താൻ തയ്യാറായി നൽക്കുന്ന പാർടിയാണ്. മാറ്റത്തിന് വിധേയമാകാത്ത പ്രവർത്തനമല്ല സിപിഐ എമ്മിനുള്ളത്.
കേരളത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ല. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണ്. മുഴുവൻ കേരളീയരും കേരളത്തിന്റെ താൽപര്യത്തിനായി ഒരുമിച്ച് നിൽക്കണം.
കുത്തകവൽക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരായി ആശയ വ്യക്തതയോടെയുള്ള പോരാട്ടം കാലത്തിന്റെ ആവശ്യമാണ്. സാമ്രാജ്യത്വത്തിന്റെയും കുത്തകവല്‍ക്കരണത്തിന്റെയും ഫാസിസത്തിന്റെയും സ്വാധീനം സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുകഴിഞ്ഞു.
പ്രാദേശിക ചരിത്രങ്ങൾ ചരിത്രരചനാ സാങ്കേതങ്ങളിലെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. മലപ്പുറത്തിന്റെ ചരിത്രത്തിലേക്ക് പുതിയൊരു ഈടുവയ്‌പാണ് ദേശാഭിമാനി സമ്മാനിച്ചത്. നമ്മുടെ ഇന്നലെകൾ വിസ്‌മരിക്കപ്പെടുന്നുവെന്നത് വളരെ വിഷമകരമായ കാര്യമാണ്.
ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ് മലപ്പുറത്തിന്റെ മുഖമുദ്ര. വർഗീയകലാപമില്ലാത്ത, സമുദായ മൈത്രിയുടെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ നാടാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന സിദ്ധാന്തമാണ് നടപ്പാക്കിയത്. അതനുസരിച്ച് മലപ്പുറത്തെ വികലമായി ചിത്രീകരിച്ചു.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ദ്രോഹിക്കുകയാണ്. അർഹമായ വിഹിതം അനുവദിക്കാതെ പിടിച്ചുവെയ്ക്കുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് നൽകേണ്ട തുക പിടിച്ചുവെയ്ക്കുകയും വെട്ടിക്കുറയ്ക്കുകയുമാണ്. കേരളത്തിൽനിന്ന‍് ഒരു രൂപ പിരിക്കുമ്പോൾ അതിൽനിന്നും തിരികെ എത്രയാണ് കിട്ടുന്നതെന്ന് നോക്കണം.
മോദി ഗ്യാരന്റി മുദ്രാവാക്യവുമായി ജനങ്ങളെ വീണ്ടും കബളിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 2014 മുതൽ രാജ്യത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും കേന്ദ്രസർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ലോകത്തെവിടെയും മലയാളികള്‍ക്ക് മികച്ച വേതനമുളള ജോലി ലഭിക്കുന്നത് നമ്മുടെ മാനവവിഭവശേഷിയുടെ കരുത്താണ്. കേരളത്തില്‍ നിന്നും വിദേശങ്ങളിലേയ്ക്ക് കുടിയേറിയ പഴയതലമുറയിലെ നഴ്‌സുമാര്‍ സമ്പാദിച്ച സല്‍പ്പേരാണ് മലയാളി നഴ്‌സുമാരെന്ന ബ്രാന്റായി വളര്‍ന്നതിനു പിന്നിലെ കരുത്ത്.
കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ് ശ്രമം.