ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ഒരു മാസമായി ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലക്ഷക്കണക്കിന് ജനങ്ങളോടാണ് ദിവസവും സംവദിക്കുന്നത്. നവകേരള സദസ്സ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
സംഘർഷമല്ല യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില പത്രങ്ങൾ ശ്രമിക്കുന്നത്. ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചില പത്രങ്ങൾ എഴുതിയത്. ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ.
യുഡിഎഫ് കാലത്ത് തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ് എൽഡിഎഫ് സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ് തുടർച്ചയായി സ്വീകരിക്കുന്നത്. പദ്ധതികൾക്കാവശ്യം പണമാണ്. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല.
കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത വളർച്ചയാണ് ഉണ്ടായത്. സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുകയും ജനാധിപത്യപരമായ പ്രവർത്തനങ്ങളും അക്കാദമിക് സ്വയംഭരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉറപ്പു വരുത്തുകയും ചെയ്തു.
തലസ്ഥാനജില്ലയായ തിരുവനന്തപുരത്താണ് ഇനി മൂന്നു ദിവസം നവകേരള സദസ്സ് നടക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലൂടെയും കടന്നുവന്ന ഈ യാത്രയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ അനിതരസാധാരണമാണ്. ജനകീയ സർക്കാർ എന്ന വിശഷണം അന്വർത്ഥമാക്കുന്ന പങ്കാളിത്തവും സ്വീകരണവുമാണ് എല്ലാ മേഖലകളിലും ഉണ്ടായത്.
കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി പിന്തുണ നൽകിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഒപ്പമാണോ ഇവിടെയുള്ള ജനാധിപത്യ വിശ്വാസികളായ മറ്റ് കോൺഗ്രസുകാരും മുസ്ലീം ലീഗുമെന്ന് വ്യക്തമാക്കണം.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള കെ സുധാകരന്റെ ഗൂഢാലോചനക്കെതിരെ ജനാധിപത്യ കേരളം രംഗത്തിറങ്ങണം. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.
ജന്മിത്വത്തിനും നാടുവാഴിത്തത്തിനും വിദേശ മേധാവിത്വത്തിനുമെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ
പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടത്. ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും.
പതിനെട്ട് യുഡിഎഫ് എംപിമാരെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല, അവർ നിശ്ശബ്ദരാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത് രണ്ട് എൽഡിഎഫ് എംപിമാർ മാത്രമാണ്. യുഡിഎഫ് എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്ചയാണ്.
ബിജെപിയുടെ കേരള വിരുദ്ധ മനസ് കോണ്‍ഗ്രസും സ്വീകരിക്കുകയാണ്. ഇരുവര്‍ക്കും ഒരേ മനസാണ്. കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നില്ല. പ്രതിപക്ഷവും കേന്ദ്ര നയത്തേ എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല. കേരളം ഒന്നാകെ നവ കേരള സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കുകയാണ്.
എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മനസിലാക്കി. അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെടുകയും ചെയ്തു. നാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ.
പാർലമെന്റിൽനിന്ന് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്‌ത നടപടി അങ്ങേയറ്റം അപലപനീയമാണ്. പ്രതിഷേധിച്ച എംപിമാരെ മുഴുവൻ സസ്‌പെൻഡ് ചെയ്‌തത് പാർലമെന്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. രാജ്യസഭയിലുണ്ടായിരുന്ന മുഴുവൻ ഇടതുപക്ഷ അംഗങ്ങളും സസ്പെൻഷന് വിധേയരായി.
സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സുശീല ഗോപാലൻ അന്തരിച്ചിട്ട് 22 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 19 വർഷവുമാകുന്നു.
ഗവര്‍ണറെ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട സമയമാണ്, അതിനുള്ള നടപടി സ്വീകരിക്കും. അദ്ദേഹത്തിന് മറ്റെന്തോ ഉദ്ദേശമുണ്ട്. അതിനായി അദ്ദേഹം സ്വയം പ്രചരണം നടത്തുകയാണ്. മുരളീധരനെ പോലെ അപൂര്‍വ്വം ആളുകള്‍ക്ക് മാത്രമെ ഗവര്‍ണറെ ഉള്‍ക്കൊള്ളാനാകൂ.