Skip to main content

ലേഖനങ്ങൾ


മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുന്ന മാധ്യമരീതി ശരിയല്ല

സ. പിണറായി വിജയൻ | 08-12-2023

മാധ്യമങ്ങള്‍ ആരെയെങ്കിലും സംഘടിപ്പിച്ച് കൊണ്ടുവന്നിട്ട് കരിങ്കൊടി കാണിച്ച ശേഷം അതിന്റെ ചിത്രം എടുക്കുന്ന മാധ്യമരീതി ശരിയല്ല. ചിലയിടത്ത് അങ്ങനെ ഒരു കാര്യം കണ്ടുതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
 

കൂടുതൽ കാണുക

തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-12-2023

അഞ്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി വിജയിച്ചു. തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസവിജയം. മിസോറമിൽ എൻഡിഎ ഘടക കക്ഷിയായ എംഎൻഎഫ് ദയനീയമായി പരാജയപ്പെട്ടു. ദീർഘകാലം സംസ്ഥാനം ഭരിച്ച കോൺഗ്രസും ദയനീയമായി തോറ്റു.

കൂടുതൽ കാണുക

ഗവര്‍ണര്‍ക്ക് കിട്ടുന്ന പരാതികളൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട കാര്യമില്ല

സ. പിണറായി വിജയൻ | 08-12-2023

ഗവര്‍ണര്‍ക്ക് പല പരാതികളും കിട്ടുമെന്നും അതൊക്കെ സര്‍ക്കാരിനയച്ച് വിശദീകരണം തേടേണ്ട ആവശ്യം ഗവര്‍ണര്‍ക്കില്ല. അതിന് മറുപടി കൊടുക്കാന്‍ സര്‍ക്കാർ ബാധ്യസ്ഥമല്ല. സര്‍ക്കാര്‍ എന്തിന് മറുപടി കൊടുക്കണം. ഒരു പ്രശ്‌നം ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ അത് സര്‍ക്കാരിനോട് ചോദിച്ചാല്‍ മറുപടി കൊടുക്കും.

കൂടുതൽ കാണുക

ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം

സ. പിണറായി വിജയൻ | 08-12-2023

ലോകത്തെ ഏത് നാടിനോടും കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. മുൻ തലമുറ വളർന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഉള്ളംകൈയിൽ ലോകം മുഴുവനും ലഭിക്കുന്ന കാലമാണ്.

കൂടുതൽ കാണുക

സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ സ. വി ശിവദാസന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

| 08-12-2023

സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ സ. വി ശിവദാസന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

കൂടുതൽ കാണുക

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം

സ. ജോൺ ബ്രിട്ടാസ് എംപി  | 08-12-2023

എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം. റിസര്‍വ് ബാങ്കും ബാങ്കിംഗ് കമ്പനികളും തമ്മില്‍ വായ്പകള്‍ സംബന്ധിച്ച് നടത്തുന്ന ആശയവിനിമയങ്ങള്‍ രഹസ്യമായിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിയമത്തിലെ 45 ഇ വകുപ്പ് അനുശാസിക്കുന്നത്.

കൂടുതൽ കാണുക

വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാർ നോട്ടീസ് നൽകി

| 08-12-2023

ബിജെപി എംപി ഹർണാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാർ നോട്ടീസ് നൽകി. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം, ഉപനേതാവ് സ. ബികാഷ് രഞ്ജൻ ഭട്ടാചാര്യ, വിപ്പ് സ. വി ശിവദാസൻ, സ.

കൂടുതൽ കാണുക

ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റായി തുടർന്ന ഒരാളെയാണ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്

സ. സീതാറാം യെച്ചൂരി | 08-12-2023

സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഇടത്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വലിയ നഷ്ടമാണ്. സ. കാനം ജീവിതത്തിലുടനീളം അടിമുടി കമ്മ്യൂണിസ്റ്റായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ആശ്രാന്തപരിശ്രമം നടത്തിയിരുന്നു.
 

കൂടുതൽ കാണുക

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-12-2023

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന്‌ നേതൃത്വം നല്‍കിയ നേതാവിനെയാണ്‌ കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഐക്യവും, ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ്‌ കാനം നമ്മെ വിട്ടുപിരിയുന്നത്‌.

കൂടുതൽ കാണുക

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് സ. കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്

സ. പിണറായി വിജയൻ | 08-12-2023

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് സ. കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സഖാവ് കാനത്തിന്റെ വിയോഗം ഞെട്ടിക്കുന്നതാണ്.

കൂടുതൽ കാണുക

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും അടിച്ചമർത്തപ്പെട്ട ജനതയുടെ ഉയിർപ്പിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത ഉജ്ജ്വലനായ സഖാവാണ് കാനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-12-2023

സഖാവ് കാനത്തിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാത്ത വേദനയാണ്. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണ്. മികവുറ്റ സംഘാടകനും ദിശാബോധമുള്ള നേതാവുമായിരുന്നു സഖാവ്.

കൂടുതൽ കാണുക

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 08-12-2023

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് ​ഗവർണർ കേരളത്തെ ഭയപ്പെടുത്തേണ്ട. കേന്ദ്ര സർക്കാർ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് കേരളത്തിലുള്ളത്. സർക്കാരിന്റെ തനത് വരുമാനം കൂടി. ചെലവ് വർദ്ധിച്ചിട്ടുമില്ല.

കൂടുതൽ കാണുക

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ | 07-12-2023

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കൂടുതൽ കാണുക

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക് | 08-12-2023

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കൂടുതൽ കാണുക

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ | 08-12-2023

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

കൂടുതൽ കാണുക