സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?
സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ?
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ "പ്രൊഫസർ ഓഫ് പ്രാക്ടീസ്" എന്ന പേരിൽ എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും അതിൽ പട്ടികജാതി-പട്ടികവർഗം-മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നും എത്ര പേരുണ്ടെന്നുമുള്ള ചോദ്യത്തിന് അത്തരം കണക്കുകൾ നൽകാതെ രാജ്യത്ത് ഇന്ന് വരെ 4255 പേർ "പ്
കേന്ദ്ര അവഗണനക്കെതിരായ കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി മാർ തയ്യാറായില്ല. പകരം കേരളത്തെ കുറ്റപ്പെടുത്തുന്ന നിവേദനം കേന്ദ്രത്തിന് നൽകാനാണ് യുഡിഎഫ് എം പി മാർ തയ്യാറായത്.
വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് കേരളത്തിൽ എൽഡിഎഫ് സ്വീകരിക്കുന്നത്. മതനിരപേക്ഷയെ സംരക്ഷിക്കണമെങ്കിൽ ഈ നിലപാട് സ്വീകരിക്കണം. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പല മാർഗങ്ങൾ വർഗീയ ശക്തികൾ ഇവിടെ സ്വീകരിക്കുകയാണ്.
പൊതുജനങ്ങളെ വഴി നടക്കാൻ വിടാതെ, പാർലമെന്റിനു സമീപമുള്ള ജന്തർമന്തർ റോഡ് പോലും പൊതുപരിപാടികൾക്ക് നിഷിദ്ധമാക്കിയ കേന്ദ്രസർക്കാറിന്റെ വലിയ വീഴ്ചയാണ് ഇന്ന് ലോകസഭയിൽ ദൃശ്യമായത്. ബിജെപി എംപിയുടെ പാസുമായി എത്തിയ കിങ്കരന്മാർക്ക് പാർലമെന്ററിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു.
യുഡിഎഫ് എംപിമാർ കേരള ജനതയെ ഒരിക്കൽക്കൂടി വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് യോജിച്ച് നിവേദനം നൽകുന്നതിൽനിന്ന് യുഡിഎഫ് എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി.
യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ഭരണഘടനാ തലവനായ ഗവർണർ എടുത്തു പറയുകയാണ് ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്‌പര്യത്തിനനുസരിച്ച് നിൽക്കേണ്ടയാൾ മറ്റൊരു നിലപാട് എടുക്കുന്നത് നല്ല രീതിയല്ല. കഴിഞ്ഞ ദിവസം എന്തിനാണ് ഗവർണർ ഡൽഹിക്ക് പോയത്. ഔദ്യോഗിക കാര്യങ്ങൾക്കായിരുന്നില്ല അദ്ദേഹം പോയത്.
എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രകടനത്തിനു പിന്നിൽ മുഖ്യമന്ത്രിയാണെന്ന ഗവർണറുടെ പ്രസ്താവന ദൗർഭാഗ്യകരം പ്രതിഷേധിച്ച വിദ്യാർഥികളെ തെമ്മാടികളും ഗുണ്ടകളും എന്നാണ് ഗവർണർ ആക്ഷേപിച്ചത്. കേരളത്തിൽ നിരവധി മുഖ്യമന്ത്രിമാരും ഗവർണർമാരും കരിങ്കൊടി പ്രകടനം കണ്ടിട്ടുണ്ട്.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം തീർത്തും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് കോടതിക്കുമുന്നിൽ കൈയുംകെട്ടിനിന്ന് ഉത്തരം പറയേണ്ടിവരുന്നത്. ഇനിയും ഓരോന്നിനും കൃത്യമായി മറുപടി പറയേണ്ടിവരും. വിദ്യാഭ്യാസമേഖലയാകെ കാവിവൽക്കരിക്കാനാണ് ഗവർണറുടെ ശ്രമം.
ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇല്ല, സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ട്. സന്നിധാനത്തെ ഓരോ സമയത്തുമുള്ള ഭക്ത ജനത്തിരക്ക് നോക്കിയാണ് തീർഥാടകരെ മുകളിലേക്ക് കടത്തി വിടുന്നത്. മണ്ഡല കാലത്തെ കടുത്ത തിരക്കാണ് ഇപ്പോഴുള്ളത്.
ശബരിമലയിൽ കുഴപ്പമുണ്ടെന്ന് വരുത്തി ജനലക്ഷങ്ങളെ പരിഭ്രാന്തിയിലാക്കുകയാണ് യുഡിഎഫ്. കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പറഞ്ഞ് യുഡിഎഫ് എം പിമാർ ഡൽഹിയിൽ സമരം ചെയ്യുന്നു. രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. കോൺഗ്രസിന്റെ പ്രത്യേക അജൻഡയാണിത്.
ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനുനേരെ ഉയർത്തുകയാണ്.
ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനം പിരിച്ചുവിട്ട് രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ സ്ഥാപിക്കുകയും ചെയ്ത മോദിസർക്കാരിൻറെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതികൾ തള്ളിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി അങ്ങേയറ്റം ആശങ്കയുളവാക്കുന്നു.
നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കോട്ടയം ജില്ലയിലേയ്ക്ക് കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതിയ്ക്കനുഗുണമായ വ്യവസായ സാധ്യതകൾ ഒക്കെ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു.
ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.