Skip to main content

ലേഖനങ്ങൾ


ആലുവയിലെ കോൺഗ്രസ് നേതാക്കളുടെ നീചമായ തട്ടിപ്പ് കേരളത്തെ പിടിച്ചുകുലുക്കുന്ന വാർത്തയാവാതെ പോയതെന്തുകൊണ്ട്

സ. എം ബി രാജേഷ്  | 18-11-2023

എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ ദിവസം യഥാർത്ഥത്തിൽ സ്തോഭജനകമായ ഒരു വാർത്ത ആലുവയിൽ നിന്നുവന്നു. ക്രൂരപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ കയ്യിൽ നിന്ന് ഒരുലക്ഷത്തി എഴുപതിനായിരം രൂപ ഒരു നരാധമൻ കൈക്കലാക്കി എന്നാണ് വാർത്ത.

കൂടുതൽ കാണുക

അണിയറയിൽ ഒരുങ്ങുന്നത് ഇന്ത്യയെ മത രാഷ്ട്രം ആക്കാനുള്ള നീക്കം

സ. എം സ്വരാജ് | 18-11-2023

വരുന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഭൂരിപക്ഷമുള്ള ഭരണമാണ്‌ വരുന്നതെങ്കിൽ ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള തീരുമാനങ്ങളാണ്‌ അണിയറയിൽ ഒരുങ്ങത്. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അംഗങ്ങൾക്കായി വിതരണം ചെയ്‌ത ഭരണഘടനയിൽനിന്ന്‌ ചില വാക്കുകൾ അപ്രത്യക്ഷമായത്‌ ഇതിന്റെ ഭാഗമായാണ്‌.

കൂടുതൽ കാണുക

മാര്‍ക്‌സിസ്റ്റുകാര്‍ മനുഷ്യ സമൂഹത്തോട് പ്രണയമുള്ളവർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-11-2023

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതില്‍ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കല്‍പ്പിച്ച പാര്‍ടികളുടെ സാധാരണ ജനങ്ങള്‍ ഈ പരിപാടിയില്‍ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രധാന പ്രത്യേകത.

കൂടുതൽ കാണുക

കേരളം വികസിക്കരുത്, വളരരുത് എന്ന് ചിന്തിക്കുന്നവർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 18-11-2023

പ്രതിപക്ഷമുക്തഭാരതം എന്നത് രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി മോദിയുടെയും മുദ്രാവാക്യമാണ്. ജനാധിപത്യവിരുദ്ധം മാത്രമല്ല, ഫാസിസത്തിന്റെ കേളികൊട്ടുകൂടിയാണ് ഈ ആശയം.

കൂടുതൽ കാണുക

യൂത്ത്‌ കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-11-2023

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് വോട്ടുചെയ്തു എന്നത് നിലവിലെ സാഹചര്യത്തില്‍ വളരെ ഗൗരവതരമായ കാര്യമാണ്. ഇത്തരത്തിലാണെങ്കില്‍, വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എത്ര ലക്ഷം കാര്‍ഡ് ഉണ്ടാക്കാന്‍ സാധിക്കും.

കൂടുതൽ കാണുക

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ സ്വീകരിക്കുന്നത് അഴകൊഴമ്പൻ നിലപാട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 17-11-2023

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ അഴകൊഴമ്പൻ നിലപാടാണ്‌ സ്വീകരിക്കുന്നത്. ദേശീയ പ്രസ്ഥാനക്കാലത്ത്‌ ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പടെ കൊൺഗ്രസ്‌ നേതാക്കൾ പലസ്‌തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ്‌ മനസുതുറക്കുന്നില്ല.

കൂടുതൽ കാണുക

നവകേരളസദസ്സിലേക്ക്‌ ജനം ഒഴുകിയെത്തും

സ. ഇ പി ജയരാജൻ | 17-11-2023

നവകേരളസദസ്സിലേക്ക്‌ 140 മണ്ഡലത്തിലും ജനം ഒഴുകിയെത്തും. നവകേരളസൃഷ്‌ടിക്കായുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങൾ അകമഴിഞ്ഞ പിന്തുണയാണ്‌ നൽകുന്നത്‌. ജനക്ഷേമ, വികസന പ്രവർത്തനങ്ങളെ നാടാകെ സ്വാഗതം ചെയ്യുന്നു. വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനാകുമോയെന്നാണ്‌ പ്രതിപക്ഷം നോക്കുന്നത്‌.

കൂടുതൽ കാണുക

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് പണം തട്ടിയ കോൺ​ഗ്രസ് നേതാക്കളുടെ നടപടി ക്രൂരം

സ. പി രാജീവ് | 17-11-2023

ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് പണം തട്ടിയ കോൺ​ഗ്രസ് നേതാക്കളുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതുമാണ്. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല.

കൂടുതൽ കാണുക

തട്ടിപ്പുകാർക്കു നൽകുന്ന ആനുകൂല്യം പോലും പാവപ്പെട്ട കർഷകർക്ക് നല്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

സ. ടി എം തോമസ് ഐസക് | 17-11-2023

ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു.

കൂടുതൽ കാണുക

കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ തുടക്കം കുറിച്ചു

സ. പിണറായി വിജയൻ | 16-11-2023

കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ ഉദ്‌ഘാടനം ചെയ്തു. നവംബർ 20 വരെ നീളുന്ന മത്സരപരിപാടികളിൽ ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ കേരളത്തിൽ നിന്നുള്ള പ്രതിഭകളുമായി ഏറ്റുമുട്ടും.

കൂടുതൽ കാണുക

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് തുടക്കം കുറിച്ചു

സ. പിണറായി വിജയൻ | 16-11-2023

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് നടക്കുന്നത്.

കൂടുതൽ കാണുക

ലൈഫ് പദ്ധതി വീടുകളിൽ കേന്ദ്ര സർക്കാർ ലോഗോ അടിച്ചേൽപ്പിക്കുന്നു; ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ലെന്ന് കേന്ദ്രം

സ. എം ബി രാജേഷ് | 16-11-2023

ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പാണ്. പദ്ധതിക്കായി കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടാണ് പദ്ധതിയിൽ കേന്ദ്രത്തിന്റെ ലോഗോ വെക്കാൻ പറയുന്നത്. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കൂടുതൽ കാണുക

ഗവർണർ സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 15-11-2023

ബില്ലുകളിൽ ഒപ്പിടാതെ ഗവർണ്ണർക്ക് മറ്റ് മാർഗ്ഗമില്ല. ഗവർണ്ണർക്ക് ഭരണഘടനപരമായ ഉത്തരവാദിത്വമുണ്ട്. ഭരണകാര്യങ്ങളിൽ ഇടപെടാൻ ഗവർണർമാർക്ക് പരിമിതികളുണ്ട്. ഗവർണർക്ക് എവിടെ വരെ പോകാൻ കഴിയുമെന്ന കാര്യത്തിൽ ഭരണഘടനക്ക് വ്യക്തതയുണ്ട്.

കൂടുതൽ കാണുക

എൻ ശങ്കരയ്യ ഇന്ത്യയുടെ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിനായി ജീവിതം തന്നെ സമര്‍പ്പിച്ച നേതാവ്

സ. സീതാറാം യെച്ചൂരി | 15-11-2023

വലിയ വേദനയോടെയാണ് സഖാവ് ശങ്കരയ്യയുടെ മരണ വാര്‍ത്ത ഉൾക്കൊള്ളുന്നത്. മാര്‍ക്‌സിസം- ലെനിനിസത്തില്‍ ആത്മസമര്‍പ്പണം നടത്തിയ നേതാവാണ് സഖാവ് എൻ ശങ്കരയ്യ. ഇന്ത്യയുടെ സോഷ്യലിസത്തിലേക്കുള്ള മാറ്റത്തിനായി അദ്ദേഹം തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു.

കൂടുതൽ കാണുക