Skip to main content

സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി മറുപടി പറയണം

പുൽവാമയിൽ 40 ജവാന്മാരെ കുരുതികൊടുത്ത ഭീകരാക്രമണം കേന്ദ്രസർക്കാരിന്റെ സുരക്ഷാവീഴ്ചയെ തുടർന്നാണെന്ന ജമ്മുകശ്മീർ മുൻ ​ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം.

നടന്ന ​ഗൂഢാലോചന എന്ത്? ആരാണ് നേതൃത്വം കൊടുത്തത്? സുരക്ഷാഭീഷണി മുൻകൂട്ടി അറിഞ്ഞിട്ടും ആക്രമണം നടക്കട്ടെയെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണ്? യുവജനങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുമെന്ന് അവകാശപ്പെടുന്ന മോദി ഇതിനെല്ലാം ഉത്തരം പറയണം. റെഡിമെയ്ഡ് ചോദ്യവും റെഡിമെയ്ഡ് ഉത്തരവുമായാണ് മോദി കൊച്ചിയിൽ യുവം പരിപാടി സംഘടിപ്പിക്കുന്നത്.

പുൽവാമയിൽ സൈനികർ വീരമൃത്യു വരിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് മോദിക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത് ഡോവലിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ്‌ ബിജെപി നേതാവായ മലിക് പറഞ്ഞത്. പാളിച്ച ചൂണ്ടിക്കാട്ടിയപ്പോൾ അനങ്ങരുതെന്നാണ് മലിക്കിനോട് പറഞ്ഞത്. പുൽവാമ ആക്രമണം നടക്കുമ്പോൾ ഫോട്ടോ ഷൂട്ടിലായിരുന്നു മോദി. മലിക്കിന്റെ വെളിപ്പെടുത്തലിൽ മോദി സർക്കാർ ഇതുവരെയും ഒരക്ഷരം മിണ്ടിയിട്ടില്ല.

സത്യം പറഞ്ഞ മലിക്കിനെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു വേട്ടയാടുകയാണ്. ആരെങ്കിലും ചോദ്യംചോദിച്ചാൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് കേസെടുത്ത് ജയിലിലടയ്ക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ മുഴുവൻ ഇറക്കി. ഇപ്പോഴും ആ പ്രവർത്തനം നടത്തുകയാണ്. രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് നിലപാട്. ചോദ്യം ചോദിക്കുന്നത് രാജ്യദ്രോഹമാകുന്ന സാഹചര്യമാണ്.


 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.