പൊതുവിതരണത്തിനായി യുഡിഎഫ് സർക്കാർ (2011-16) ചെലവഴിച്ചത് 5242 കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ (2016-21) അതിലും രണ്ടിരട്ടിയിൽ മേലെയാണ് ചെലവഴിച്ചത് (10697 കോടി രൂപ). ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടു വർഷത്തിൽ പൊതുവിരണത്തിനായി 4000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. അത് ചെലവഴിക്കുകയും ചെയ്തു.
ഉത്സവകാലങ്ങളിൽ ഒരുക്കുന്ന ചന്തകൾ വഴി മാത്രമല്ല, സപ്ലൈകോ വില്‍പ്പനശാലകള്‍ വഴി 13 ഇനം അവശ്യസാധനങ്ങള്‍ നിയന്ത്രിത വിലയ്ക്ക് എൽഡിഎഫ് സർക്കാർ നല്‍കിവരുന്നുണ്ട്. 80 ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. പൊതുവിതരണവും അതിലൂടെ വിലക്കയറ്റം നിയന്ത്രിക്കലും ഉറപ്പു വരുത്തിക്കൊണ്ടാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.