എഐ ക്യാമറ വിഷയത്തിൽ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഇരുവരും ആരോപണം ഉന്നയിക്കുന്നതിന്റെ കാരണം അതാണ്. രാവിലെ ഒരാൾ പറയുന്നു, വൈകുന്നേരം മറ്റൊരാൾ പറയുന്നു. ഇതിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. മുഖ്യമന്ത്രിക്കു കീഴിലുള്ള വിജിലൻസ് പരിശോധിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞാൽ എന്താകും സ്ഥിതി. അടുത്ത നിമിഷം, വിജിലൻസ് അന്വേഷണത്തിന് പ്രസക്തി നഷ്ടപ്പെട്ടു എന്നാകും പറച്ചിൽ. പ്രതികരിച്ചില്ലെങ്കിൽ ഒളിച്ചുകളി എന്നും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഇതുവരെ എത്ര ആരോപണങ്ങൾ ഉന്നയിച്ചു. ഏതെങ്കിലും ഒന്നു തെളിയിക്കാൻ ഏതെങ്കിലും സംവിധാനംകൊണ്ട് കഴിഞ്ഞോ. നിയമപരമായി മറുപടി പറയേണ്ട കാര്യങ്ങളുണ്ടെങ്കിൽ മുഖ്യമന്ത്രി പറയും. അല്ലാതെ എല്ലാത്തിനും മറുപടി പറയാൻ കഴിയില്ല.