Skip to main content

കേരളത്തിന്റെ ക്ഷേമപദ്ധതികളെയും വികസന പ്രവർത്തനങ്ങളെയും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ട്

കേരളത്തിന്റെ ക്ഷേമപദ്ധതികളെയും വികസനപ്രവർത്തനങ്ങളെയും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ഉപേക്ഷിച്ച ദേശീയപാത വികസനമടക്കമുള്ള പല പദ്ധതികളും എൽഡിഎഫ് സംസ്ഥാനത്ത് നടപ്പിലാക്കി. കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പണം തരാതെ കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. കേരളത്തിൽനിന്ന്‌ വിജയിച്ചുപോയ 19 എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിലല്ല ഇവരുടെ താല്പര്യം. പണം കൊടുത്ത് എംഎൽഎമാരെയും എംപിമാരെയും വിലയ്ക്ക് വാങ്ങുന്ന പാർടിയാണ് ബിജെപി.

 

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.