Skip to main content

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ വൻ കുതിപ്പ്

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയർന്നതായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി). റവന്യുച്ചെലവ്‌ ഗണ്യമായി കുറച്ചു. കടമെടുപ്പിൽ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യു കമ്മിയും കുത്തനെ താഴ്‌ന്നു. സിഎജി പുറത്തുവിട്ട കണക്കുകൾ കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന്‌ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ബജറ്റിൽ പ്രഖ്യാപിച്ച തനത്‌ വരുമാന ലക്ഷ്യം കൈവരിച്ചു. അരനൂറ്റാണ്ടിലെ മികച്ച നേട്ടമാണിത്‌. 1,34,098 കോടി രൂപ ലക്ഷ്യമിട്ടതിൽ 1,32,537 കോടിയും സമാഹരിച്ചു. 1571 കോടിയുടെമാത്രം കുറവ്‌. നേട്ടം 99 ശതമാനം. മുൻവർഷം 89. നികുതിയിൽ ലക്ഷ്യമിട്ട 91,818 കോടിയിൽ 90,230 കോടി ലഭിച്ചു. 98 ശതമാനം. മുൻവർഷം 90.

സംസ്ഥാനത്തിന്‌ പൂർണ നിയന്ത്രണമുള്ള സ്‌റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്‌, ഭൂനികുതി, വിൽപ്പന നികുതി, എക്‌സൈസ്‌ നികുതി എന്നിവയെല്ലാം മുന്നേറി. സ്‌റ്റാമ്പ്‌ ഡ്യൂട്ടിയിൽ 133 ശതമാനമാണ്‌ വർധന. 4687 കോടി ലക്ഷ്യമിട്ട്‌ 6217 കോടി സമാഹരിച്ചു. ഭൂനികുതി 510 കോടി കണക്കാക്കിയതിൽ 210 കോടി അധികം ലഭിച്ചു. 141 ശതമാനം നേട്ടം. വിൽപ്പന നികുതി സമാഹരണം 108 ശതമാനത്തിലെത്തി. മുൻവർഷം 97 ശതമാനവും. 24,965 കോടി ലക്ഷ്യമിട്ടപ്പോൾ 26,913 കോടി സമാഹരിച്ചു. എക്‌സൈസ്‌ നികുതി നേട്ടം 108 ശതമാനമാണ്‌. ലക്ഷ്യമിട്ടത്‌ 2653 കോടി. സമാഹരിച്ചത്‌ 2876 കോടി. മറ്റ്‌ നികുതികളിലും തീരുവകളിലും 130 ശതമാനമാണ്‌ നേട്ടം. 5798 കോടി ലഭിച്ചു. ലക്ഷ്യമിട്ടത്‌ 4462 കോടിയും.ബജറ്റ്‌ ലക്ഷ്യത്തിന്റെ 110 ശതമാനമാണ്‌ കഴിഞ്ഞവർഷം കേന്ദ്ര നികുതിവിഹിതം ലഭിച്ചത്‌. മുൻവർഷം 150 ശതമാനവും. കേന്ദ്രസഹായങ്ങളിൽ 3225 കോടി കുറഞ്ഞു. 30,510 കോടി പ്രതീക്ഷിച്ചിടത്ത്‌ കിട്ടിയത്‌ 27,285 കോടി. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ 128 ശതമാനമാണ്‌ നേട്ടം. ലക്ഷ്യം 11,770 കോടി. സമാഹരിച്ചത്‌ 15,021 കോടി.

ജിഎസ്‌ടിയിൽ 42,637 കോടി ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത്‌ 34,642 കോടി. 7995 കോടി കുറഞ്ഞു. നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതാണ്‌ കാരണമെന്ന്‌ വ്യക്തം. മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ 10 ശതമാനം വളർച്ചനേടി. കഴിഞ്ഞവർഷം 81 ശതമാനം സമാഹരിച്ചപ്പോൾ 2021-22ൽ 71 ആയിരുന്നു. 

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.