Skip to main content

കേരളത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിക്കുന്നത് കോൺഗ്രസ് എംപിമാർ

സംസ്ഥാനത്തിന്റെ വികസനം തടയാൻ കേന്ദ്രസർക്കാരിന് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നവരായി കോൺഗ്രസ് എംപിമാർ മാറി. കഴിഞ്ഞ 15 വർഷം മണ്ഡലത്തിന് വേണ്ടി എന്തു ചെയ്‌തെന്ന് എംപിയും യുപിഎ ഭരണകാലത്ത് കേരളത്തിന്റെ റെയിൽവേ വികസനത്തിനായി എന്തു ചെയ്തുവെന്ന് കോൺഗ്രസും വ്യക്തമാക്കണം. യുപിഎ സർക്കാർ കേരളത്തെയും റെയിൽവേയേയും അവഗണിച്ചു. കോൺഗ്രസ് എംപിമാർക്ക് ഒന്നും ചെയ്യാനായില്ല. കേരളത്തിനനുവദിച്ച കോച്ച് ഫാക്ട‌റി പോലും കൊണ്ടുപോയി. അന്നു മുതൽ കോൺഗ്രസ് തുടങ്ങിവച്ച അവഗണനയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തുടരുന്നത്.

2011ൽ റാന്നി - പമ്പ റെയിൽ പാത യാഥാർഥ്യമാക്കാൻ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്ന് പറഞ്ഞപ്പോൾ വഹിക്കാം എന്ന് കേരളം പറഞ്ഞതാണ്. എന്നിട്ടും തുടർ നടപടി ഉണ്ടായില്ല. യുഡിഎഫ് സർക്കാർ ദേശീയ പാതാ വികസനം ഉപേക്ഷിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ 6000 കോടി രൂപ കേന്ദ്രത്തിന് നൽകിയാണ് പദ്ധതി പൂർത്തിയാക്കിയത്. കേന്ദ്ര പദ്ധതിക്ക് പകുതി പണം സംസ്ഥാനം നൽകണമെന്ന് പറയുന്നത് മറ്റൊരിടത്തുമില്ല.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.