കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസില്‍ വേദന തങ്ങി നില്‍ക്കുകയാണ്. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നമുക്ക് നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കാം.