സംസ്ഥാന നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കുന്ന ബില്‍ സ. വി ശിവദാസന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമസഭയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം, ഗവര്‍ണറെ എംഎല്‍മാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേര്‍ന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ അടങ്ങിയിട്ടുള്ളത്.