Skip to main content

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കെ സ് യു യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആസൂത്രിത ഗൂഢാലോചന

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം കെ സ് യു യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ ആസൂത്രിത ഗൂഢാലോചനയാണ്. പ്രതിഷേധത്തിന്‍റെ മറവില്‍ അക്രമവും, കലാപവും അഴിച്ച് വിട്ട് നാട്ടില്‍ അരാചകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കല്‍ ചീളുകളുമുപയോഗിച്ച് എറിയാന്‍ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. ഇങ്ങനെ ജനനേതാക്കളെ അക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കില്‍ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യാമോഹിക്കരുത്.

തെരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാര്‍ നവകേരള സദസ്സിലൂടെ ജനലക്ഷങ്ങള്‍ക്കിടയിള്‍ സഞ്ചരിച്ച് അവരുമായി സംവദിക്കുകയാണ്. ഇതിനകം എട്ട് ജില്ലകള്‍ പിന്നിട്ടപ്പോള്‍ നവകേരളസദസ്സിനെ സര്‍വ്വജന വിഭാഗങ്ങളും നെഞ്ചേറ്റിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റേയും മുസ്ലിംലീഗിന്‍റേയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ നവകേരള സദസുമായി സഹകരിക്കുന്നു. ഇതെല്ലാം വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം കോണ്‍ഗസ് നേതാക്കളില്‍ ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഈ പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ പ്രതിപക്ഷം ബഹിഷ്കരിക്കാനാണ് തീരുമാനിച്ചത്. പക്ഷെ, ആ ബഹിഷ്കരണ ആഹ്വാനം ജനങ്ങള്‍
തള്ളിയതോടെയാണ് കോണ്‍ഗ്രസ് അക്രമ സമരത്തിലേക്ക് നീങ്ങിയത്. എന്നിട്ടും ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പരിപാടിയിലേക്ക് പങ്കെടുക്കുകയാണ്. സ്വന്തം മണ്ഡലത്തിലെ ജനപങ്കാളിത്തം കൂടി ആയതോടെ പ്രതിപക്ഷ നേതാവിന്‍റെ മാനസിക നില കൂടുതല്‍ വഷളായി. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നലെ അണികളെ കയറൂരി വിട്ടത്.

ഇത്തരം അക്രമ സമരത്തെ കുറിച്ച് കോണ്‍ഗ്രസിലെ സമാധാന കാംക്ഷികളായ നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമങ്ങള്‍ മറ്റ് പ്രദേശങ്ങളിലും നടത്താന്‍ നേരത്തെ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു.
അക്രമാസക്തമാവുകയും പോലീസ് പിടികൂടുമ്പോള്‍ മര്‍ദ്ദനമെന്ന മുറവിളിയും ഉയര്‍ത്തുകയാണ്. പരിശീലനം ലഭിച്ച സംഘങ്ങളെയാണ് ഓരോയിടത്തും ഇവര്‍ ഒരുക്കി നിര്‍ത്തുന്നത്. ഇങ്ങനെ അക്രമി സംഘത്തെ അഴിഞ്ഞാടാന്‍ തുറന്ന് വിടുന്നതിനെ കുറിച്ച്
മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം. ഇത്തരം അക്രമ സംഭവങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നണി അപലപിക്കുന്നു. മുന്നണി
പ്രവര്‍ത്തകരും ബഹുജനങ്ങളും സംയമനം പാലിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.