Skip to main content

ഹിന്ദി ബെൽറ്റിൽ എവിടെയാ കോൺഗ്രസുള്ളത്, ആദ്യം ബിജെപിയെ തോൽപ്പിക്കണം

പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നേ കോൺഗ്രസ് ആദ്യം ബിജെപിയെ തോൽപ്പിക്കാൻ എന്താണ് മാർഗം എന്നാണ് നോക്കേണ്ടത്. ഹിന്ദി ബെൽറ്റിൽ എവിടെയാണ് കോൺഗ്രസ് ഉള്ളത്. കനുഗോലു സിദ്ധാന്തം കൊണ്ടുപോയാലൊന്നും അവിടെ വിജയിക്കാൻ പറ്റില്ല. നല്ല വീട്ടുവീഴ്ച ചെയ്യേണ്ടിവരും. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും യുപിയിലും ഒന്നും കോൺഗ്രസില്ല. ബീഹാറിലും ആസാമിലും ബംഗാളിലും തമിഴ്നാട്ടിലും അതുതന്നെയാണ് അവസ്ഥ. അതേസമയം ഇവിടങ്ങളിലെല്ലാം ബിജെപിക്ക് 37 ശതമാനം മാത്രമാണ് വോട്ടുവിഹിതം . അതിനർത്ഥം 63 ശതമാനം ബിജെപിക്ക് എതിരാണ് എന്നുള്ളതാണ്. ആ വോട്ടുകൾ എകോപിപ്പിക്കുവാനാണ് നോക്കേണ്ടത്. അല്ലാതെ പ്രധാനമന്ത്രിയെ തീരുമാനിക്കുകയല്ല. ആര് പ്രധനമന്ത്രിയാകുന്നതിലും എതിർപ്പില്ല.
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.