ഇഎംഎസിനെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചത് കെഎസ്യു നേതാവിന്റെ സംസ്കാരവും, മോന്തായം വളഞ്ഞാൽ ബാക്കിയെന്താകുമെന്നതുമാണ് വെളിപ്പെടുത്തുന്നത്. ലോകത്തിന് കേരളം നൽകിയ സംഭാവനയാണ് ഇഎംഎസ്. ആർക്കും അഭിമാനം തോന്നുന്നതാണ് അദ്ദേഹത്തിന്റെ ധിഷണാവൈഭവം. ചെറുപ്പക്കാരനായ പൊതുപ്രവർത്തകന് എങ്ങനെയാണ് അദ്ദേഹത്തെ അധിക്ഷേപിക്കാൻ കഴിയുക. കോൺഗ്രസ് നേതൃത്വത്തിന്റെ രീതി അതായതിനാൽ ഈ പറയുന്നതിൽ അത്ഭുതമില്ല.