Skip to main content

രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

പൊതുവെ മാന്യമായ സംവാദാത്മക സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ അഭിപ്രായ പ്രകടനങ്ങളും വാക്പോരും ഒക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
എന്നാൽ സ. കെ.കെ. ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് നടത്തുന്ന സംഘടിതമായ സൈബർ ആക്രമണം മലയാളിയുടെ അന്തസ്സുറ്റ രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരാണ്.
മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള സൈബർ ആക്രമണമാണ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കൂടിയായ കേരളത്തിന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നീചവും നിന്ദ്യവുമായ വ്യാജപ്രചരണങ്ങളും അശ്ലീല പരാമർശങ്ങളുമാണ് ടീച്ചർക്കെതിരെ നടത്തുന്നത്.
"ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത അത്രയും ക്രൂരമായ അധിക്ഷേപങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്" എന്ന് ടീച്ചർക്ക് തന്നെ പറയേണ്ടിവന്നു.
ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് എന്ത് നേടാമെന്നാണ് യുഡിഎഫ് കരുതുന്നത്? ടീച്ചറെയോ ഇടതുപക്ഷത്തെയോ തളർത്താം എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പു പ്രവർത്തനത്തിനിടയിലും സൈബർ മേഖലയിൽ നടത്തുന്ന ഈ മനോവൈകൃത പ്രദർശനം മലയാളികൾ അംഗീകരിക്കുകയില്ല എന്ന് മനസ്സിലാകാത്തവർ ആരുമുണ്ടാവില്ല. ഇത്‌ പരാജയഭീതിയിൽ നിന്ന് ഉടലെടുക്കുന്ന വിഭ്രാന്തിയാണ്. അത് യുഡിഎഫിന്റെ അടിവേര് തോണ്ടും.
രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ട സ. ഷൈലജ ടീച്ചർക്ക് ഐക്യദാർഢ്യം.
 

കൂടുതൽ ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.